തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ അയ്യപ്പശാപമേറ്റ് തകര്‍ന്നടിഞ്ഞത് സിപിഎം- ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ അയ്യപ്പശാപമേറ്റ് തകര്‍ന്നടിഞ്ഞത് സിപിഎം- ശ്രീധരന്‍ പിള്ള

കണ്ണൂർ: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽഅയ്യപ്പന്റെ ശാപമേറ്റ് ഏറ്റവും ദയനീയമായി തകർന്നടിഞ്ഞത് സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. 39-ൽ 21 സീറ്റ് കിട്ടയപ്പോഴും അയ്യപ്പന്റെ പത്തനംതിട്ടയിലും തൊട്ടടുത്തുള്ള ആലപ്പുഴയിലും ഇടുക്കിയിലുമുള്ള ജനങ്ങൾ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തൂത്തെറിഞ്ഞു. പത്തനംതിട്ടയിൽ സിപിഎമ്മിന്റെ രണ്ട് സിറ്റിങ് സീറ്റുകളിൽ ഒന്നിൽ നാലാം സ്ഥാനത്തേക്കും ഒന്നിൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇടുക്കിയിലും സിറ്റിങ് സീറ്റുകൾ സിപിഎമ്മിന് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ശ്രീകണ്ഠപുരത്ത് കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിലെ രണ്ടിടങ്ങളിലും ബിജെപിക്ക് വോട്ട് കുറഞ്ഞത് ഹിന്ദുക്കൾ വളരെ കുറഞ്ഞ ഇടങ്ങളായത് കൊണ്ടാണ്. ബിജെപി രണ്ടു സീറ്റിൽ ജയിച്ചു എന്നത് മാത്രമല്ല എട്ട് സ്ഥലങ്ങളിൽ ആദ്യമായി രണ്ടാം സ്ഥാനത്തെത്തി.നമ്മുടെ ഗ്രാഫ് മേലോട്ടും മുന്നോട്ടുമാണ് കമ്മ്യൂണിസ്റ്റുകാരന്റെ ഗ്രാഫ് താഴോട്ടാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. Content Highlights:localbody byelection, ps sreedharan pillai,BJP


from mathrubhumi.latestnews.rssfeed https://ift.tt/2RsuGcO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages