തിരുവനന്തപുരം: കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനവരിഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത മിക്കവാറും സംഘടനാ പ്രതിനിധികൾ ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ പിന്താങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിതകൾക്കെതിരെയുള്ള വിവേചനം തുടരുന്ന സാഹര്യത്തിൽ അവരെ കേന്ദ്രീകരിച്ചുള്ള പരിപാടി നടത്തണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു വനിതാ മതിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി യോഗത്തിൽ പങ്കെടുത്തവരേയും പുറത്തുനിന്നുള്ളവരേയും കൂട്ടി ജനറൽ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചതായി യോഗം ശേഷം മുഖ്യമന്ത്രി അറിയിച്ചു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടർച്ചയും ലക്ഷ്യമാക്കിയാണ് സമുദായ സംഘടനകളുടെയടക്കം യോഗം വിളിച്ചത്. 190 ഓളം സംഘടനാ പ്രതിനിധികൾക്ക് ക്ഷണമുണ്ടായിരുന്ന യോഗത്തിൽ എൻ.എസ്.എസ്. പങ്കെടുത്തില്ല. എൻ.എസ്.എസിനെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തുന്ന സംഘടനകളിൽ നിന്ന് ഒഴിവാക്കാനാവില്ലെന്നും അവർ വരേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ സംഘാടനത്തിനുള്ള ജനറൽ കൗൺസിൽ ചെയർമാൻ. പുന്നല ശ്രീകുമാറാണ് കൺവീനർ. വൈസ് ചെയർമാൻമാരായി വിദ്യാസാഗർ, വി.രാഘവൻ,ജോ.കൺവീനർമാരായി സി.ആർ.ദേവദാസ്, സി.പി.സുഗതൻ, ഇ.എൻ.ശങ്കരൻ,ട്രഷററായികെ.സോമപ്രസാദ് എന്നിവരേയും തിരഞ്ഞെടുത്തു. എക്സി.കമ്മിറ്റി അംഗങ്ങൾ. പി.രാമഭദ്രൻ.പി.കെ.സജീവ്, കെ.രാമൻകുട്ടി., രാജേന്ദ്ര പ്രസാദ്, എൻ.കെ.നീലകണ്ഠൻ, എം.വി.ജയപ്രകാശ്, അഡ്വ.കെ.ആർ.സുരേന്ദ്രൻ, കരിമ്പുഴ രാമൻ, ഭാസ്കരൻ നായർ, സീതാദേവി, ടി.പി.കുഞ്ഞുമോൻ, കെ.കെ.സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തു. Content Highlights: sabarimala women entry, womens wall, Renaissance Organizations Meeting
from mathrubhumi.latestnews.rssfeed https://ift.tt/2DVtZ84
via
IFTTT
No comments:
Post a Comment