ന്യൂഡൽഹി : രാജ്യത്ത് വീണ്ടും നിപ വൈറസ് ജാഗ്രതാ നിർദേശം. 19 ശതമാനത്തോളം വവ്വാലുകളിൽ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പക്ഷികൾ കടിച്ച പഴങ്ങളും മറ്റും കഴിക്കരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഖര-ദ്രാവക രൂപത്തിലുള്ള പ്രസരണവും മനുഷ്യരിൽ നിന്നും മസുഷ്യരിൽേയ്ക്ക് പടരുന്നതും ഉയർന്ന മരണനിരക്കും ഫലപ്രദമായ പ്രതിരോധ മരുന്നുകളുടെ അപര്യാപ്തതയും വൈറസ് വേഗത്തിൽ പരക്കാൻ സാഹചര്യമൊരുക്കുന്ന ഘടകങ്ങളാണ്.
ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250 ദശലക്ഷം ആളുകളാണ് വൈറസ് ബാധ പ്രദേശങ്ങളിൽ ഉള്ളത്. ഇന്ത്യൻ മെഡിക്കൽ റിസേർച്ച് കൗൺസിലും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിറോളജിയും ചേർന്ന് പുറത്തു വിട്ട റിപ്പോർട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയിച്ചിട്ടുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലും വവ്വാലുകളിൽ നിപ വൈറസ് സാധ്യത കണ്ടെത്തിയതിനാൽ രാജ്യത്തെ മറ്റിടങ്ങളിലേയ്ക്കും ഇത് വ്യാപകമായി പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ മേയ്-ജൂൺ മാസങ്ങിൽ നിപ ബാധിച്ച് സംസ്ഥാനത്തെ 17 പേർക്കാണ് ജീവൻ നഷ്ടമായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വ്യാപകമായി പടർന്ന രോഗത്തിൽ നിന്നും വൈറസ് ബാധയേറ്റ ആറുപേറെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.
from mangalam.com http://bit.ly/2BJVYEU
via IFTTT
No comments:
Post a Comment