കൊച്ചി: മുത്തലാഖ് വിവാദത്തില്‍ മുസ്ലീം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ബി.ജെ.പിയുടെ പിന്തുണ. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ രംഗത്ത് വരണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് ആവശ്യപ്പെട്ടു. മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗില്‍ ഉണ്ടായ ഭിന്നസ്വരം സ്വാഗതാര്‍ഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യവിപത്തിനെതിരെ നിയമം കൊണ്ടുവന്ന മോഡി സര്‍ക്കാരിനെ എതിര്‍ക്കുന്നത് മതഭ്രാന്തന്‍മാരും യാഥാസ്ഥികരും മാത്രമാണെന്നും എം.ടി രമേശ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എം.ടി രമേശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാർഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടു വന്ന നരേന്ദ്രമോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തൻമാരും യാഥാസ്ഥിതികരും മാത്രമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആർക്കും ഇതിനെ എതിർക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടത്. അപരിഷ്കൃതമായ ഈ ആചാരത്തിൽ നിന്ന് മുസ്ലീം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്‍റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആള്‍ക്കാര്‍ രംഗത്തു വരണം. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് അനുഗുണമായ ഈ നിലപാട് എല്ലാവരും സ്വീകരിക്കേണ്ടതാണ്. രാഷ്ട്രീയമായി ബിജെപിയെ എതിർക്കുമ്പോഴും സ്വസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ മുത്തലാഖ് ക്രിമനൽ കുറ്റമാക്കിയ മോദി സര്‍ക്കാരിനെ മനസ്സു കൊണ്ടെങ്കിലും അനുകൂലിക്കാതിരിക്കാൻ കഴിയില്ല. ഇതൊരു തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
മുത്തലാഖ് ബില്ലില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ പി.കെ കുഞ്ഞാലിക്കുട്ടി വിദേശ വ്യവസായിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത് വിവാദമായിരുന്നു. വോട്ടെടുപ്പ് ഉണ്ടാവില്ലെന്ന ധാരണയിലാണ് താന്‍ പങ്കെടുക്കാതിരുന്നതെന്നും അതിനാല്‍ തന്റെ വോട്ടിന് പ്രസക്തിയില്ല എന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. എന്നാല്‍ ലീഗ് അണികളും നേതൃത്വവും ഈ വിശദീകരണം വിശ്വാസത്തിലെടുത്തിട്ടില്ല. പാര്‍ട്ടി അണികള്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം തുടരുന്നതിനിടെ ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
from mangalam.com http://bit.ly/2QTXw9H
via IFTTT
No comments:
Post a Comment