ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സിക്കിമിലെ നാഥുലയില്‍ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ 2500ല്‍ ഏറെ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് ഇവരെ സൈന്യം രക്ഷപ്പെടുത്തിയത്. സൈനിക താവളത്തില്‍ എത്തിച്ച ഇവര്‍ക്ക് ഭക്ഷണവും താമസവും വൈദ്യസഹായവും നല്‍കിയതായി സൈന്യം ട്വീറ്റ് ചെയ്തു.
ഹിമാലയന്‍ സംസ്ഥാനമായ സിക്കിമിലെ ഏറ്റവും ഉയര്‍ന്ന മേഖലയാണ് നാഥുല. സമുദ്രനിരപ്പില്‍ നിന്ന് 4310 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അനുമതിയോടെ ഇവിടെ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. സംസ്ഥാനത്ത് ഈ സീസണില്‍ ഇന്നലെയാണ് ആദ്യമായി മഞ്ഞുവീഴ്ച അനുഭവപ്പെട്ടത്. സാധാരണയായി ജനുവരിയിലാണ് ഇവിടെ മഞ്ഞുവീഴ്ച എത്തുന്നത്.
മഞ്ഞുവീഴ്ച ആസ്വദിക്കാനാണ് വിനോദസഞ്ചാരികള്‍ ഇവിടെ എത്തിയത്. ഉച്ചകഴിഞ്ഞതോടെ പലയിടത്തും ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു. മഴക്കു ശേഷം കുറഞ്ഞ താപനില ആറ് ഡിഗ്രി സെല്‍ഷ്യസ് ആയി താഴുകയായിരുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
#Relief #RescueOperation.#IndianArmy rescued more than 2500 civilians stuck in more than 400 vehicles around Nathula, Sikkim due to heavy snowfall. All were provided food, shelter & medical care last night. #AlwaysWithYou pic.twitter.com/FoaXnGNXQV— ADG PI - INDIAN ARMY (@adgpi) December 29, 2018
from mangalam.com http://bit.ly/2GNTo6v
via IFTTT
No comments:
Post a Comment