തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീൽ ബന്ധു നിയമനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. വിഷയം രാവിലെ കെ.മുരളീധരൻ എംഎൽഎ അടിയന്തര പ്രമേയത്തിലൂടെ സഭയിലെത്തിച്ചിരുന്നെങ്കിലും സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നുള്ള പ്രതിഷേധത്തിൽ പ്രതിപക്ഷത്ത് ആശയകുഴപ്പമുണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വാക്കൗട്ട് നടത്തുകയാണെന്ന്പറഞ്ഞ് പ്രതിപക്ഷ നേതാവ് പുറത്ത് പോയെങ്കിലും ലീഗ് എംഎൽഎമാരും ചില കോൺഗ്രസ് എംഎൽഎമാരും നടത്തളത്തിലിറങ്ങി പ്രതിഷേധം നടത്തി. എം.കെ.മുനീറിന്റെ വോക്കൗട്ട് പ്രസംഗത്തിന് ശേഷമായിരുന്നു ഇത്. പിന്നീട് പ്രതിപക്ഷ നേതാവ് സഭയിലേക്ക് തിരിച്ചെത്തുകയും തങ്ങൾ ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ച് എല്ലാവരേയും കൂട്ടി ഇറങ്ങി പോകുകയായിരുന്നു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഞങ്ങളെ തുടർച്ചയായി പ്രകോപിപ്പിക്കുകയാണെന്നും ബന്ധു നിയമനത്തിൽ കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തല സഭാ ബഹിഷ്കരണ പ്രഖ്യാപനം നടത്തിയത്. സഭാനടപടികളുമായി സഹകരിക്കാമെന്ന് നിങ്ങൾ പറഞ്ഞതല്ലെയെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാൽ കെ.ടി.ജലീലിന്റെ രാജിയുണ്ടാകാത്തതിലാണ് ഞങ്ങൾ വോക്കൗട്ട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട മന്ത്രിമാർ തന്നെ പ്രകോപനം നടത്തി ഞങ്ങളെ സഹകരിപ്പിക്കുന്നില്ലെന്നും സഭ ബഹിഷ്കരിച്ച ശേഷം ചെന്നിത്തല ആരോപിച്ചു. ജലീലിനെ നിയമസഭയിലും പൊതുപരിപാടികളിലും ബഹിഷ്കരിക്കാനും യുഡിഎഫ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. Content Highlights: Boycotted Kerala assembly-kt jaleel-ramesh chennithala,UDF
from mathrubhumi.latestnews.rssfeed https://ift.tt/2Pf7NaJ
via
IFTTT
No comments:
Post a Comment