തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ വിവാദ ബന്ധു നിയമനത്തിൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമനം നൽകിയത് ഡെപ്യൂട്ടേഷൻ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സർക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആരോപണം അടിസ്ഥാന രഹിതമായതിനാൽ സഭാനടപടികൾ നിർത്തിവെച്ച് അടിയന്തരമായി വിഷയത്തിൽ ചർച്ച നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം അഭിമുഖത്തിന് വന്നവർക്ക് നിശ്ചിത യോഗ്യതയുണ്ടായിരുന്നില്ല. അതിനാൽ നേരത്തെ അപേക്ഷ നൽകിയ അദീബിനെ നിയമിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വിവാദമുണ്ടായപ്പോൾ അദീപ് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുപോയി. നേരത്തെ കെഎം മാണി മന്ത്രിയായിരുന്നപ്പോൾപേഴ്സണൽ സ്റ്റാഫായി ഡെപ്യൂട്ടേഷൻവഴി ഇത്തരത്തിൽ നിയമനം ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.വിഷയത്തിൽ കാര്യമായ അന്വേഷണം വേണമെന്ന ആവശ്യവുമായി കെ. മുരളീധരൻ രംഗത്തു വന്നു. നിയമന യോഗ്യതയെ ഉൾപ്പെടെ മന്ത്രിസഭയുടെ അനുമതിയില്ലാതെ മാറ്റിയെന്നും മുരളീധരൻ പറഞ്ഞു. ജലീലിനൊപ്പം തന്നെ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിക്കും വിഷയത്തിൽ തുല്യ പങ്കാണുള്ളതെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം തന്റെ പൊതുജീവിതം സംശുദ്ധമാണെന്നും അഴിമതി നടത്തിയിട്ടില്ലെന്നും കെ.ടി ജലീൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. കെ. മുരളീധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ജലീൽ തയ്യാറായില്ല. Content highlight:CM Pinarayi Vijayan supports KT Jaleel on the controversial appointment of Adeeb
from mathrubhumi.latestnews.rssfeed https://ift.tt/2E0dfws
via
IFTTT
No comments:
Post a Comment