ശബരിമലയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല; അടുത്തവര്‍ഷം മുതല്‍ ബാറ്ററി വാഹനങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ശബരിമലയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കില്ല; അടുത്തവര്‍ഷം മുതല്‍ ബാറ്ററി വാഹനങ്ങള്‍

നിലയ്ക്കൽ: ശബരിമലയിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഈ ബോർഡ് ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. കാനന ക്ഷേത്രം എന്ന തനിമ നിലനിർത്തി തന്നെ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റില്ല. അതേ സമയം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷമുതൽ നിലയ്ക്കൽ മുതൽ പമ്പ വരെ പൂർണ്ണമായും ബാറ്ററി വാഹനങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്മകുമാർ അറിയിച്ചു. കാണിക്ക വരവ് കുറഞ്ഞെന്നും ആളുകൾ കുറഞ്ഞെന്നുമുള്ള ആരോപണം ദേവസ്വം ബോർഡ് പ്രസിഡന്റ് തള്ളി. കഴിഞ്ഞ കാലങ്ങളിലും മണ്ഡലകാലത്തിന്റെ തുടക്കത്തിൽ ആളുകൾ ഇത്ര തന്നെ ഉണ്ടായിരുന്നുള്ളൂ. ആ ചരിത്രങ്ങൾ അറിയാത്തവരാണ് ഇപ്പോൾ ആൾ കുറഞ്ഞെന്ന് പറയുന്നത്. കാണിക്ക ഇന്നലെ മാത്രം ഒരു കോടി അഞ്ചു ലക്ഷം കവിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച മൂന്നംഗം സമിതി യഥാർത്ഥത്തിൽ ദേവസ്വംബോർഡിനെ സഹായിക്കാൻ വേണ്ടിയിട്ടുള്ളതാണ്. അവരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇന്നവർ ശബരിമലയിലെത്തുന്നുണ്ട്. ദേവസ്വംബോർഡും സർക്കാരും ലക്ഷ്യമാക്കുന്നത് ഭക്തർക്ക് ഒരു മിനിറ്റെങ്കിലും അയ്യപ്പനെ ദർശിക്കാൻ സാധിക്കണമെന്നതാണ്. സർക്കാർ വരുത്തിയ ചില ക്രമീകരണങ്ങൾ ഭക്തർക്ക് സുഗമമായ ദർശനത്തിന് സൗകര്യമൊരുക്കിയെന്നാണ് ഇവിടെ വരുന്നവരെല്ലാം പറയുന്നത്. മാധ്യമങ്ങളുടെയും അന്തമായ രാഷ്ട്രീയമുള്ളവരുടെയും തെറ്റായ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. സർക്കാരും ദേവസ്വംബോർഡും ഹൈക്കോടതിയും പരസ്പരം പൂരകങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. നിരോധനാജ്ഞ നീക്കുന്ന കാര്യംസർക്കാർ തീരുമാനിക്കുമെന്നും പദ്മകുമാർ പറഞ്ഞു. Content Highlights:sabarimala new building-Devaswom board-p padmakumar


from mathrubhumi.latestnews.rssfeed https://ift.tt/2ANTEMt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages