കൊച്ചി : സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന വനിതാ മതിൽ അടക്കമുള്ള പരിപാടികളെ പ്രതിരോധിക്കാൻ സംഘപരിവാർ. ആചാരലംഘനത്തിനാണ് നീക്കമെന്നും അതിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് വെള്ളാപ്പള്ളി അടക്കമുള്ള സാമുദായിക നേതാക്കളെ നേതാക്കളെ കാണാനാണ് ശബരിമല കർമ സമിതിയുടെ നീക്കം. നവോത്ഥാന യോഗമുൾപ്പടെയുള്ള പരിപാടികൾക്കെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ശബരിമല പ്രക്ഷോഭങ്ങൾക്ക് പ്രതിരോധമെന്നവണ്ണം വനിതാ മതിൽ അടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുടെ ഒരു വിഭാഗം ഹിന്ദു സംഘടനാ നേതാക്കളുടെ പിന്തുണയും സർക്കിരിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നീക്കങ്ങളെ പ്രതിരോധിക്കാൻ സംഘപരിവാർ തീരുമാനിച്ചത്. വെള്ളാപ്പള്ളി അടക്കം സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുത്ത സാമുദായിക സംഘടനാ നേതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചതായി ശബരിമല കർമ സമിതി വ്യക്തമാക്കി.. ഏവരേയും തെറ്റിദ്ധരിപ്പിച്ച് ആചാരലംഘനത്തിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന വാദമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്.വിഷയങ്ങൾ ചർച്ച ചെയ്യാൻ നാളെ കൊച്ചിയിൽ യോഗം ചേരും. ശബരിമല കർമ സമിതി നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ നടത്തുന്ന പരിപാടികളെ നിയമപരമായി നേരിടാനും തീരുമാനമുണ്ട്. പാർട്ടി താത്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ തല യോഗം വിളിച്ചത്,വനിതാ മതിലിന്റെ നടത്തിപ്പ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് നീക്കം. സാമുദായിക സംഘടനകളുടെ പിന്തുണ നേടാൻ സർക്കാർ നടത്തുന്ന നീക്കത്തെ ചെറുക്കുന്നതിനൊപ്പം ഹിന്ദു സംഘടനകളുടെ ഐക്യം സാധ്യമാക്കി മുന്നോട്ടുപോകണമെന്ന നിർദേശമാണ് മറ്റു പരിവാർ സംഘടനകൾക്ക് ആർ.എസ്.എസ് നൽകിയിരിക്കുന്നത്. content highlights: sangh parivar against kerala government,women wall,sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2SraRTq
via
IFTTT
No comments:
Post a Comment