സിറ്റിയെ തുരത്തി ചെല്‍സി; സലയുടെ ഹാട്രികില്‍ ലിവര്‍പൂളിന് വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

സിറ്റിയെ തുരത്തി ചെല്‍സി; സലയുടെ ഹാട്രികില്‍ ലിവര്‍പൂളിന് വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും ആഴ്സണലിനും ചെൽസിക്കും വിജയം. മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് ചെൽസി തുരത്തിയപ്പോൾ ബൗൺമൗത്തിനെ നാല് ഗോളിനാണ് ലിവർപൂൾ തകർത്തത്. ഫുൾഹാമിനെ 4-1ന് യുണൈറ്റഡ് പരാജയപ്പെടുത്തിയപ്പോൾ ഹഡേഴ്സ്ഫീൽഡിനെ ഒരൊറ്റ ഗോളിന് ആ്സണൽ തോൽപ്പിച്ചു. സിറ്റിയുടെ വിജയക്കുതിപ്പിനാണ് ചെൽസി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തിരശ്ശീലയിട്ടത്. എൻഗോളോ കാന്റെ, ഡേവിഡ് ലൂയിസ് എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. തോൽവിയോടെ സിറ്റി ലീഗിൽ ലിവർപൂളിന്റെ പിറകിലായി. ചെൽസി നാലാം സ്ഥാനത്താണ്. ടോറെയ്രയുടെ വിസ്മയഗോളാണ് ആഴ്സണലിന് വിജയമൊരുക്കിയത്. 83-ാം മിനിറ്റിൽ ഒരു ഓവർഹെഡ് കിക്കിലൂടെയായിരുന്നു ടോറെയ്രയുടെ വിസ്മയഗോൾ. വിജയത്തോടെ ആഴ്സണൽ അഞ്ചാം സ്ഥാനത്താണ്. ഓൾഡ് ട്രാഫോഡിൽ കരുത്തിനൊത്ത പ്രകടനം പുറത്തെടുത്ത യുണൈറ്റഡ് നാല് മത്സരങ്ങൾക്ക് ശേഷം വിജയം കണ്ടു. ആഷ്ലി യങ്, ജുവാൻ മാട്ട, റൊമേലു ലുക്കാക്കു, മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. കമാറയുടെ വകയായിരുന്നു ഫുൾഹാമിന്റെ ഗോൾ. സൂപ്പർ താരം മുഹമ്മദ് സലയുടെ ഹാട്രിക് ഗോൾ മികവിൽ ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിന്റെ തലപ്പത്തെത്തി. ശനിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ ബേൺമത്തിനെ (4-0) തകർത്തതോടെ മാഞ്ചെസ്റ്റർ സിറ്റിയെ മറികടന്ന ചെമ്പട മുന്നിലെത്തി. 25, 48, 77 മിനിറ്റുകളിലായിരുന്നു സലയുടെ ഗോളുകൾ. സ്റ്റീവ് കുക്കിന്റെ (68) സെൽഫ്ഗോളും ലിവർപൂൾ പട്ടികയിലുണ്ട്. ഇതോടെ പ്രീമിയർ ലീഗിൽ ലിവർപൂളിനായി ഏറ്റവും വേഗം 40 ഗോൾ തികയ്ക്കുന്ന താരമായി സല. ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച നാപ്പോളിയെ നേരിടുന്ന ലിവർപൂളിന് ഈ ജയം ആത്മവിശ്വാസം പകരും. ചൊവ്വാഴ്ച ജയിച്ചില്ലെങ്കിൽ ലിവർപൂൾ ടൂർണമെന്റിൽ നിന്ന് പുറത്താവും. 16 കളിയിൽ ലിവർപൂളിന് 42 പോയന്റായി. രണ്ടാമതുള്ള സിറ്റിക്ക് 15 മത്സരങ്ങളിൽ 41 പോയന്റുണ്ട്. Content Higlights: EPL 2018 Chelsea Manchester United Liverpool Chelsea Mohamed Salah


from mathrubhumi.latestnews.rssfeed https://ift.tt/2G4NyNC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages