മേള മൂന്നാം ദിനത്തിലേയ്ക്ക്; മലയാളത്തില്‍നിന്ന് ഏഴു ചിത്രങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

മേള മൂന്നാം ദിനത്തിലേയ്ക്ക്; മലയാളത്തില്‍നിന്ന് ഏഴു ചിത്രങ്ങള്‍

തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ മൂന്നാം ദിനം ഏഴ് മലയാള ചിത്രങ്ങൾ. മത്സര വിഭാഗത്തിൽ ഈ മ യൗ കൂടാതെ മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഇന്ന് ആറു ചിത്രങ്ങളുണ്ട്. ഈട, ഭയാനകം, സ്ലീപ്ലെസ്ലി യുവേഴ്സ്, ഓത്ത്, ആവേ മരിയ, ഉടലാഴം എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാള ചിത്രങ്ങൾ. നേരത്തേ 63 ചിത്രങ്ങൾ ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും ടാഗോറിലെ സാങ്കേതിക തകരാർ മൂലം ഇവിടത്തെ എതാനും ഷോകൾ മുടങ്ങിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ നാലെണ്ണമുൾപ്പെടെ അഞ്ച് ചിത്രങ്ങളായിരുന്നു ടാഗോറിൽ ഇന്ന് പ്രദർശിപ്പിക്കേണ്ടിയിരുന്നത്. ഇതിൽ ഈ മ യൗ കലാഭവനിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു ചിത്രങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ടാഗോറിൽ പ്രദർശനങ്ങളില്ലാത്തത് മേളയെ കാര്യമായി ബാധിക്കുമെന്നതിനാൽ തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകർ. ഉച്ചയോടെ തകരാർ പരിഹരിക്കാനാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ അതിനു ശേഷമുള്ള ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. പ്രദർശനം മുടങ്ങിയതിനെ തുടർന്ന് ആളൊഴിഞ്ഞ ടാഗേർ തിയറ്റർ പരിസരം ഫോട്ടോ: പ്രവീൺദാസ് മത്സര വിഭാഗത്തിൽ മറ്റു രണ്ടു ചിത്രങ്ങൾ കൂടി ഇന്ന് പ്രദർശനത്തിനുണ്ട്. ദ ബെഡ്, നൈറ്റ് ആക്സിഡന്റ് എന്നിവ. ബെഡിന്റെ പ്രദർശനം ഇന്നലെ ടാഗോറിൽ മുടങ്ങിയിരുന്നു. നൈറ്റ് ആക്സിഡന്റിന്റെ രണ്ടാമത്തെ പ്രദർശനമാണിന്ന്. മേളയിൽ ആദ്യ പ്രദർശനം നടക്കേണ്ട മൂന്ന് മത്സരചിത്രങ്ങളാണ് ടാഗോറിൽ നിലവിൽ ബാക്കിയുള്ളത്. ലോക സിനിമാ വിഭാഗത്തിൽ ഒന്നും. കിം കി ഡ്യൂക്കിന്റെ പുതിയ ചിത്രം ഹ്യൂമൻ, സ്പെയ്സ്, ടൈം ആൻഡ് ഹ്യൂമൻ ആണ് മൂന്നാം ദിവസം മേളയിൽ ഡെലിഗേറ്റുകൾ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇന്ന് ലോകസിനിമ വിഭാഗത്തിൽ 38 ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ContentHighlights: iffk 2018, tagore theatre, emayau, third day of iffk, 23rd film festival


from mathrubhumi.latestnews.rssfeed https://ift.tt/2Utd82g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages