ബുലന്ദ്ശഹർ വെടിവെപ്പ്: സൈനികൻ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

ബുലന്ദ്ശഹർ വെടിവെപ്പ്: സൈനികൻ അറസ്റ്റിൽ

ശ്രീനഗർ: ബുലന്ദ്ശഹറിൽ എസ്ഐ സുബോധ് കുമാർ സിങിനെതിരേ വെടിയുതിർത്തെന്ന്ആരോപിക്കപ്പെടുന്ന സൈനികൻ ജിത്തു ഫൗജിയെന്ന ജിതേന്ദ്ര മാലികിനെ പോലീസ് അറസ്റ്റു ചെയ്തു. അർധരാത്രിയിലായിരുന്നു അറസ്റ്റ്. ജമ്മുകശ്മീരിലെ സോപോർ പട്ടണത്തിൽ വച്ച് 22 രാഷ്ട്രീയ റൈഫിൾസാണ് ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തത്. ഉത്തർപ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് ജിതേന്ദ്രയെ കൈമാറി. ഞായറാഴ്ച പുലർച്ചെ 12.50ന് പട്ടാളം ജിതേന്ദ്രമാലിക്കിനെ കൈമാറിയെന്നും തുടർന്ന് അറസ്റ്റ് ചെയ്തുവെന്നും മീററ്റ് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യൽ നടന്നു വരികയാണ് ഇത് പൂർത്തിയായ ശേഷംജിതേന്ദ്രയെ കോടതിക്കുമുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടേക്കും. ശ്രീനഗറിൽ രാഷ്ട്രീയ റൈഫിൾസിലെ ജവാനാണ് ജിതേന്ദ്ര. ബുലന്ദ്ശഹറിൽ 15 ദിവസത്തെ അവധിക്ക് വന്നതായിരുന്നു ജിതേന്ദ്ര. ആൾക്കൂട്ട ആക്രമണം ഉണ്ടായപ്പോൾ നടന്ന വെടിവെപ്പിന്റെ വീഡിയോകളിൽ നിന്നാണ് ജിതേന്ദ്രയുടെ പങ്ക് സംബന്ധിച്ച് സൂചന ലഭിച്ചത്. എന്നാൽ ജിതേന്ദ്ര മാലിക്ക് വെടിവച്ചതിനെ തുടർന്നാണ് ഇൻസ്പെക്ടർ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. "അയാളെ കൊല്ലൂ, അയാളുടെ തോക്ക് കൈക്കലാക്കൂ" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്ആൾക്കൂട്ടംഇൻസ്പെക്ടർ സുബോധ് സിങിന് പിന്നാലെ പോകുന്നവീഡിയോ ഇതിനോടകം തന്നെ പുറത്തായിട്ടുണ്ട്. കൂർത്ത ആയുധം കൊണ്ട് മുറിവേൽപിച്ച ശേഷം വെടിയുതിർത്താണ് സുബോധ് സിങിനെ കൊലപ്പെടുത്തിയത്. content highlights:Key Suspect In Bulandshahr cop Killing Arrested


from mathrubhumi.latestnews.rssfeed https://ift.tt/2ruaADK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages