പെലെ കണ്ടോളൂ, മെസ്സിയുടെ ഈ ഇടങ്കാലന്‍ ഫ്രീ കിക്കുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

പെലെ കണ്ടോളൂ, മെസ്സിയുടെ ഈ ഇടങ്കാലന്‍ ഫ്രീ കിക്കുകള്‍

മാഡ്രിഡ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ വിമർശനങ്ങളിലൂടെയാണ് മെസ്സി കടന്നുപോകുന്നത്. ബാലൺ ദ്യോറിൽ അഞ്ചാമതെത്തിയതും പെലെയുടെ പരിഹാസവും മെസ്സിയുടെ നേർക്കുള്ള വിമർശനങ്ങൾക്ക് മൂർച്ച കൂട്ടി. ഇടങ്കാൽ ഗോൾ നേടാൻ കഴിയാത്ത, ഹെഡ്ഡറിലൂടെ ഗോൾ നേടുന്നതിൽ പരാജയമായ ലയണൽ മെസ്സിയെ എങ്ങനെ താനുമായി താരതമ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പെലെ ചോദിച്ചിരുന്നു. തനിക്ക് ഇടങ്കാൽ-വലങ്കാൽ വ്യത്യാസമില്ലാതെയും ഹെഡ്ഡറിലൂടെയും ഗോൾ നേടാനാകുമെന്നും അങ്ങനെ ഒരാളെ എങ്ങനെ താനുമായി താരതമ്യം ചെയ്യുമെന്നും ലോകത്തെ മികച്ച താരമെന്ന് വിശേഷിപ്പിക്കുമെന്നുമായിരുന്നു പെലെയുടെ ചോദ്യം. എന്നാൽ ഇതിനെല്ലാം ലാ ലിഗയിൽ എസ്പാനിയോളിനെതിരായ മത്സരത്തിലൂടെ മെസ്സി മറുപടി നൽകിയിരിക്കുകയാണ്. തന്റെ പ്രതിഭയ്ക്ക് ഒരു കോട്ടവും തട്ടിയില്ലെന്ന് പ്രഖ്യാപിക്കുന്ന മെസ്സിയുടെ പ്രകടനമായിരുന്നു എസ്പാനിയോളിന്റെ ഹോം ഗ്രൗണ്ടിൽ കണ്ടത്. മെസ്സിയുടെ മനോഹരമായ രണ്ടു ഫ്രീ കിക്ക് ഉൾപ്പെടെ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. 17-ാം മിനിറ്റിൽ അസാമാന്യമായൊരു ഇടങ്കാൽ ഫ്രീ കിക്കിലൂടെ ബാഴ്സയെ മുന്നിലെത്തിച്ച മെസ്സി പിന്നീട് ഡെംബാലയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ആദ്യ പകുതിക്ക് മുമ്പ് സുവാരസിലൂടെ ബാഴ്സ മൂന്ന് ഗോൾ ലീഡെടുത്തു. 65-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ രണ്ടാം ഫ്രീ കിക്ക് വന്നത്. 30 വാര അകലെ നിന്ന് ഫ്രീ കിക്കിലൂടെ മെസ്സിയുടെ രണ്ടാം ഗോളെത്തി. അതും ഇടങ്കാൽ കൊണ്ടായിരുന്നു. വിജയത്തോടെ 31 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരട്ട ഗോളോടെ ലാലിഗയിൽ ഒരു പുതിയ റെക്കോഡ് കൂടെ മെസ്സി കുറിച്ചു. ലാ ലിഗയിൽ തുടർച്ചയായ 13 സീസണുകളിൽ പത്തോ അധിലധികമോ ഗോളുകൾ നേടുന്ന ആദ്യ താരമായി മെസ്സി മാറി. 2006-07 സീസൺ മുതൽ ഈ സീസൺ വരെ മെസ്സി ഒരോ സീസണിലും പത്തോ അതിലധികമോ ഗോൾ നേടിയിട്ടുണ്ട്. Content Highlights: Lionel Messi scores two free-kicks in derby vs Espanyol


from mathrubhumi.latestnews.rssfeed https://ift.tt/2B3f20q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages