വനിതാ മതിലിനെ അനുകുലിച്ച് പോസ്റ്റിട്ടു; ഷീനാ ഷുക്കൂറിന്റെ ഭര്‍ത്താവിനെതിരെ നടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

വനിതാ മതിലിനെ അനുകുലിച്ച് പോസ്റ്റിട്ടു; ഷീനാ ഷുക്കൂറിന്റെ ഭര്‍ത്താവിനെതിരെ നടപടി

കാഞ്ഞങ്ങാട്: വനിതാ മതിലിനെ അനുകുലിച്ച് നവമാധ്യമങ്ങളില്‍ പോസ്റ്റിട്ട മുസ്ലീം ലീഗ് നേതാവും എംജി മുന്‍ വൈസ് ചാന്‍സിലര്‍ ഷീനാ ഷുക്കൂറിന്റെ ഭര്‍ത്താവുമായ സി. ഷുക്കൂറിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. വര്‍ഗ്ഗീയ മതില്‍ എന്ന് ലീഗ് നേതാക്കള്‍ പരാമര്‍ശിക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നുതന്നെ വിമത ശബ്ദം ഉയര്‍ന്നുവന്നത്.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനുമായി കൂടിക്കാഴ്ചയും നടത്തിയതും വിവാദമായിരുന്നു. ഇത് ലീഗ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിക്കുകയായിരുന്നു.

പ്രാഥമിക അംഗത്വത്തില്‍ നിന്നു താന്‍ പുറത്തായ വിവരം അറിഞ്ഞെന്നു ചൂണ്ടിക്കാട്ടി ഷുക്കൂര്‍ സാമൂഹികമാധ്യമത്തില്‍ ഇന്നലെ രാത്രി വൈകി കുറിപ്പെഴതിയിട്ടുണ്ട്. സമീപഭാവിയില്‍ ഒരു പാര്‍ട്ടിയുടെയും അംഗത്വം എടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നല്ലെന്നും കുറിപ്പില്‍ പറയുന്നു. വനിതാ മതില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഷുക്കൂറിന്റെ പോസ്റ്റ്.



from mangalam.com http://bit.ly/2SbkYM5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages