തിരുവനന്തപുരം: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന് ഇതുവരെ ഫോമിലേക്കെത്തെനായിട്ടില്ല. ആദ്യ ടെസ്റ്റിലെ വിജയത്തിന് മങ്ങലേൽക്കുന്നത് കൂടിയാണ് രണ്ടാം ടെസ്റ്റിലെ തോൽവി. മികച്ച ഒരു ഓപ്പണിങ് ജോഡിയെ കണ്ടെത്താനാകാത്തതാണ് ഇന്ത്യക്ക് ഏറ്റവും കൂടുതൽ തലവേദനയാകുന്നത്. ഇതിന് സഹായവുമായി എത്തിയിരിക്കുകയാണ് ശശി തരൂർ എം.പി. മെൽബണിൽ ഡിസംബർ 26ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ പുതുമുഖ താരം മായങ്ക് അഗർവാളും ഓൾറൗണ്ടർ ആർ.അശ്വിനും ഓപ്പൺ ചെയ്യട്ടെ എന്നാണ് ശശി തരൂരിന്റെ നിർദേശം. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തരൂർ അഭിപ്രായം മുന്നോട്ടുവെച്ചത്. ഇത് ക്രിക്കറ്റ് ആരാധകൻമാരും ട്രോളൻമാരും ഏറ്റെടുത്തതോടെ സംഗതി വൈറലായി. സ്ഥിരം ഓപ്പണർമാരായ ലോകേഷ് രാഹുലും മുരളി വിജയും രണ്ട് ടെസ്റ്റുകളിലും പരാജയപ്പെടുകയും പകരക്കാരനാകേണ്ട പൃഥ്വി ഷായ്ക്ക് പരിക്ക് മൂലം പരമ്പര നഷ്ടമാകുകയും ചെയ്തതോടെയാണ് ഓപ്പണർമാരെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ ടീം പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തിൽ ടീമിലുള്ള മായങ്ക് അഗർവാളിനൊപ്പം അശ്വിനെ ഓപ്പണിങ്ങ് ഇറക്കുന്നതാണ് ഉചിതമെന്നാണ് തരൂരിന്റെ അഭിപ്രായം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ തോറ്റതിനേക്കാൾ വലിയ തിരിച്ചടിയാണ് പൃഥ്വി ഷായ്ക്ക് ഏറ്റ പരിക്കും പിൻമാറ്റവും. ഈ സാഹചര്യത്തിൽ മായങ്ക് അഗർവാളിനൊപ്പം അശ്വിനെ ഓപ്പൺ ചെയ്യിപ്പിക്കാവുന്നതല്ലേ? ശാന്തമായി, പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് അശ്വിന്റെ പ്രത്യേകത. അങ്ങനെയെങ്കിൽ മധ്യനിരയിൽ ഒരു ബാറ്റ്സ്മാനോ ഓൾറൗണ്ടർക്കോ അധികമായി ഉൾപ്പെടുത്തുകയും ചെയ്യാം. ഇതായിരുന്നു തരൂരിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ തരൂരിന്റെ ഈ ട്വീറ്റിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തുവന്നു. അശ്വിൻ ബാറ്റിങ് ഓപ്പൺ ചെയ്യുകയാണെങ്കിൽ പൂജാരയും രാഹുലും ബൗളിങ് ഓപ്പൺ ചെയ്യട്ടെ എന്നാണ് ഒരു ആരാധകന്റെ ട്രോൾ. ഏതായാലും ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. Content Highlights: Shashi Tharoor wants R Ashwin to open in 3rd Test with Mayank Agarwal
from mathrubhumi.latestnews.rssfeed http://bit.ly/2TaE85d
via
IFTTT
No comments:
Post a Comment