ന്യൂഡൽഹി: രാജ്യം 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധ വിജയത്തിന്റെ വാർഷികം ആഘോഷിക്കുന്ന വേളയിൽ മുൻപ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്ന് കോൺഗ്രസ്. ഇന്ദിരയെ ലോകം ആദരവോടെ ഓർക്കുന്ന ദിവസം അവർ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽതന്നെ ഇത്തരത്തിൽ മോദി സംസാരിച്ചെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നടത്തിയ റാലിക്കിടെ കോൺഗ്രസിനെതിരെ മോദി രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയത്. മോദിയുടെ പ്രസംഗം പകുതിയായപ്പോൾ തന്നെ ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങിയെന്ന് തിവാരി ആരോപിച്ചു. വിവാദ പരാമർശം നടത്തുന്നതിനുമുമ്പ് ജനങ്ങളുടെ അനുമതി പോലും മോദി തേടിയിരുന്നില്ല. ജനഹിതം അദ്ദേഹം പരിഗണിക്കാറേയില്ല. കർഷകരെ പ്രതിസന്ധിയിലാക്കിയ നയങ്ങൾ സ്വീകരിക്കുമ്പോഴും മോദി ആരുടെയും അഭിപ്രായം ആരാഞ്ഞിരുന്നില്ല. മോദി ഉദ്ഘാടനം ചെയ്ത റോഡ് പണികഴിപ്പിച്ചത് സോണിയ ഗാന്ധിയാണെന്ന് തിവാരി ചൂണ്ടിക്കാട്ടി. എപ്പോഴാണ് മോദി സ്വന്തമായി നടപ്പാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്യുകയെന്ന് പരിഹസിച്ചഅദ്ദേഹം രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളായ അമേഠിയിലേയും റായ്ബറേലിയിലേയും വികസന പ്രവർത്തനങ്ങൾ കേന്ദ്രം നിർത്തിവെപ്പിച്ചുവെന്നും ആരോപിച്ചു. Conntent Highlight:People Started Leaving When Modi Insulted Indira Gandhi in Raebareli Rally, Says Congress
from mathrubhumi.latestnews.rssfeed https://ift.tt/2UPyve1
via
IFTTT
No comments:
Post a Comment