ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; ആറുമാസത്തെ സസ്പെന്‍ഷന്‍ കേന്ദ്ര കമ്മിറ്റി ശരിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

ശശിക്കെതിരെ കൂടുതല്‍ നടപടിയില്ല; ആറുമാസത്തെ സസ്പെന്‍ഷന്‍ കേന്ദ്ര കമ്മിറ്റി ശരിവെച്ചു

ന്യൂഡൽഹി: ഷൊർണൂർ എം.എൽഎ പി.കെ. ശശിക്കെതിരെയുള്ള പാർട്ടി അച്ചടക്ക നടപടി സി.പി.എം കേന്ദ്ര കമ്മിറ്റി ശരിവെച്ചു. കൂടുതൽ നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക ആരോപണത്തെ തുടർന്ന് ആറു മാസത്തേക്ക് ശശിയെ സസ്പെൻഡ് ചെയ്ത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ശരിവെച്ചത്. ശശിക്കെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിയംഗമായ യുവതിയാണ് ശശിക്കെതിരെ പരാതി നൽകിയത്. ശശിക്കെതിരെ നടപടിയെടുത്തുവെങ്കിലും പരാതി യുക്തിക്ക് നിരക്കുന്നതല്ലെന്ന് പാർട്ടി കമ്മീഷൻ വിലയിരുത്തിയിരുന്നു. യുവതിയോട് ശശി ഫോണിൽ സംസാരിച്ചതിലെ രീതിയാണ് കമ്മീഷൻ കുറ്റമായി കണ്ടെത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് ചേർന്ന പെരുമാറ്റം ശശിയിൽ നിന്ന് ഉണ്ടായില്ലെന്നും കമ്മീഷൻ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടിലുണ്ടായിരുന്നു. Content Highlights:no more action against pk sasi mla, cpim central committee


from mathrubhumi.latestnews.rssfeed https://ift.tt/2AaQ6on
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages