തൃശൂർ: ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനായി മന്ത്രി കെ. കൃഷ്ണൻകുട്ടി അടുത്ത മാസം വരെ തുടരും. അടുത്തമാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് ശേഷം പുതിയ അധ്യക്ഷനെ തീരുമാനിക്കും. ഇന്ന് തൃശൂരിൽ ചേർന്ന പാർട്ടി സംസ്ഥാന ഭാരവാഹി യോഗത്തിന്റേതാണ് തീരുമാനം. ജനതാദൾ (എസ്)- ലോക് താന്ത്രിക് ജനതാ ദൾ ലയലനവും യോഗത്തിൽ ചർച്ചയായി. ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്വത്തെ അറിയിക്കും. ദേശീയ നേതൃത്വം എം.പി. വീരേന്ദ്ര കുമാറുമായി ചർച്ച നടത്തും. മുൻ മന്ത്രി മാത്യു ടി.തോമസ്. കെ.വേണു എന്നിവരും യോഗത്തിൽ പങ്കെടുത്തു. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഏത് തീരുമാനത്തിലും അതൃപ്തിയില്ലെന്ന് മാത്യു ടി തോമസ് അറിയിച്ചു. Content Highlights:K. Krishnankutty, Janata Dal (S)
from mathrubhumi.latestnews.rssfeed https://ift.tt/2GiNn1t
via
IFTTT
No comments:
Post a Comment