ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളായി കാണുന്നതെന്തിന്? കേന്ദ്രത്തിനെതിരെ യെച്ചൂരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളായി കാണുന്നതെന്തിന്? കേന്ദ്രത്തിനെതിരെ യെച്ചൂരി

ന്യൂഡൽഹി: രാജ്യത്തെ കംപ്യൂട്ടറുകളെല്ലാം നിരീക്ഷിക്കാൻ അന്വേഷണ ഏജൻസികൾക്ക് അനുമതി നൽകിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യക്കാരെയെല്ലാം കുറ്റവാളികളായി പരിഗണിക്കുന്നതെന്തിനാണെന്ന് യെച്ചൂരി ചോദിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ വന്നത്. എല്ലാ പൗരന്മാരേയും നിരീക്ഷിക്കാനുള്ള സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ഇത് ടെലിഫോൺ ടാപ്പിങ് മാർഗനിർദേശങ്ങളുംസ്വകാര്യത സംബന്ധിച്ച കോടതി വിധിയും ആധാർ വിധിയും ലംഘിക്കുന്നതാണ് ഈ തിരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റലിജൻസ് ബ്യൂറോ, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്, ഡയറക്ടറേറ്റീവ് ഓഫ് റവന്യൂ ഇന്റലിജൻസ്, സിബിഐ, എൻ.ഐ.എ, കാബിനറ്റ് സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് (ജമ്മുകശ്മീരിലും നോർത്ത് ഈസ്റ്റിലും അസമിലും മാത്രം), ഡൽഹി പോലീസ് കമ്മീഷണർ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് ആവശ്യമായ സാഹചര്യങ്ങളിൽ രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളിലും നിരീക്ഷണം നടത്താനും, അതിലെ വിവരങ്ങൾ കയ്യടക്കാനും അനുമതി നൽകിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭയാണ് ഉത്തരവ് നൽകിയത്. Why is every Indian being treated like a criminal? This order by a govt wanting to snoop on every citizen is unconstitutional and in breach of the telephone tapping guidelines, the Privacy Judgement and the Aadhaar judgement. https://t.co/vJXs6aycP0 — Sitaram Yechury (@SitaramYechury) December 21, 2018 2000 ലെ ഐടി നിയമത്തിന്റെ സെക്ഷൻ 69(1) അനുസരിച്ചാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കിൽ ഏജൻസികൾക്ക് കംപ്യൂട്ടർ വിവരങ്ങളിലേക്ക് നുഴഞ്ഞുകയറാൻ കേന്ദ്രസർക്കാരിന് അനുമതി നൽകാനാവും. ഈ നിർദേശത്തിന് വിരുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുന്നത് ഏഴ് വർഷം വരെ കഠനി തടവ് ലഭിക്കുന്ന കുറ്റമാണ്. Content Highlights:sitaram yechury asks why is every Indian being treated like a criminal


from mathrubhumi.latestnews.rssfeed http://bit.ly/2SdxZ89
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages