മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി; ബി.എസ്.പിയും പിന്തുണയ്ക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി; ബി.എസ്.പിയും പിന്തുണയ്ക്കും

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എസ്.പിയുടേയും ബി.എസ്.പിയുടേയും പിന്തുണ തേടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശില്‍ നിലവിലെ സീറ്റ് നില പ്രകാരം ബി.ജെ.പി 111 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 108 സീറ്റിലും ബി.എസ്.പി 4, മറ്റുള്ളവര്‍ 7 സീറ്റ്.

ബി.എസ്.പിയും കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. കോണ്‍ഗ്രസ്-ബി.എസ്.പി തിരഞ്ഞെടുപ്പ് പൂര്‍വ സഖ്യം വിജയം കണ്ടിരുന്നില്ല. എന്നാല്‍ ബി.ജെ.പിയെ ഭരണത്തില്‍ നിന്നുമകറ്റാന്‍ ബി.എസ്.പി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും. മധ്യപ്രദേശില്‍ ലീഡ് ചെയ്യുന്ന ബി.എസ്.പി സ്ഥാനാര്‍ത്ഥികളെ മായാവതി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ ബി.ജെ.പിയും ബി.എസ്്.പിയുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനാണ് പിന്തുണയെന്ന് ബി.എസ്.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന. ബി.എസ്.പിയും എസ്.പിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഘെലോട്ടും പ്രതികരിച്ചു.



from mangalam.com https://ift.tt/2ruqeir
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages