നോയിഡ: അഞ്ച് വയസ്സുകാരിയെ അയല്‍ക്കാരനായ യുവാവ് ബലാത്സംഗം ചെയ്തു. ഒപ്പം കളിക്കാന്‍ കൂടാമെന്ന് പറഞ്ഞ് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയും 23കാരനായ പ്രതി ബലാത്സംഗം ചെയ്യുകയുമായിരുന്നു. നോയിഡയിലെ ഗിജോര്‍ വില്ലേജില്‍ വ്യാഴാഴ്ചയാണ് സംഭവം.
കാണ്‍പൂര്‍ സ്വദേശിയായ പ്രതി പെയിന്റിംഗ് ജോലിയാണ് ചെയ്തിരുന്നത്. ദിവസക്കൂലിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയമാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. വീടിന് പുറത്ത് ഇരുന്ന കുട്ടിയെ കളിക്കാം എന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
തുടര്‍ന്ന് രക്ഷിക്കണം എന്നുള്ള പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസ് റജിസ്ടര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2Uore4X
via IFTTT
No comments:
Post a Comment