ന്യൂഡല്‍ഹി: ബോളീവുഡ് പാട്ടുകാരന്‍ മികാ സിംഗ് പെണ്‍കേസില്‍ പെട്ട് വീണ്ടും വിവാദത്തില്‍. ഇത്തവണ 17 കാരിയാ ഒരു ബ്രസീലുകാരിയുടെ പരാതിയില്‍ താരത്തെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു. അശ്‌ളീലചിത്രം അയച്ചു കൊടുത്തു എന്ന മോഡല്‍ കൂടിയായ കൗമാരക്കാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച മികയെ കോടതിയില്‍ ഹാജരാക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം.
വിവാദ പാട്ടുകാരനെയും സംഘാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ശല്യം ചെയ്യുന്നതിന് അനേകം സ്ത്രീകള്‍ മുമ്പും പരാതി പറയുകയും പോലീസ് കേസില്‍ പെടുകയും ചെയ്തിട്ടുളളയാളാണ് മിക. 2016 ല്‍ മികയ്ക്ക് എതിരേ പരാതിയുമായി എത്തിയത് ഒരു മുംബൈ മോഡലാണ്. ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നായിരുന്നു പരാതി. അന്ന് യുവതിക്കെതിരേ മിക കവര്‍ച്ചയ്ക്ക് പരാതി നല്‍കി രക്ഷപ്പെടുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് പരിപാടിക്കിടെ കയറിപ്പിടിച്ചെന്ന് ഒരു ലേഡി ഡോക്ടര്‍ നല്‍കിയ പരാതിയിലും മികയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ഇയാള്‍ ജാമ്യം നേടി പുറത്തുവരികയും ചെയ്തു. ഏതാനും വര്‍ഷം മുമ്പാണ് അനധികൃതമായി ഇന്ത്യന്‍ - വിദേശ കറന്‍സിയുമായി വിമാനത്താവളത്തില്‍ വെച്ച് മിക അറസ്റ്റിലായതും.
2006 ല്‍ ഒരു ജന്മദിന പാര്‍ട്ടിയില്‍ തന്നെ ബലാല്‍ക്കാരമായി ചുംബിച്ചെന്ന് പറഞ്ഞ് രാഖി സാവന്ത് രംഗത്ത് വന്നതാണ് മികയ്‌ക്കെതിരേ ഉയര്‍ന്ന ആദ്യ ലൈംഗിക പീഡന പരാതി. ബ്രസീലിയന്‍ മോഡലിന്റെ പരാതിയില്‍ മികയെ അറസ്റ്റ് ചെയ്തിരിക്കുന്നത് മുറാഖാബാത്ത് പോലീസ് ആണ്. ബുര്‍ ദുബായ് യില്‍ നിന്നും പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു പിടികൂടിയത്. ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു മികസിംഗ്.
from mangalam.com https://ift.tt/2EiXG3B
via IFTTT
No comments:
Post a Comment