കിളിനക്കോട് വെച്ച് അയാള്‍ വീഡിയോ എടുത്തു, നാട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി - പെണ്‍കുട്ടി പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

കിളിനക്കോട് വെച്ച് അയാള്‍ വീഡിയോ എടുത്തു, നാട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി - പെണ്‍കുട്ടി പറയുന്നു

മലപ്പുറം: കിളിനക്കോട് സംഭവത്തിൽ സോഷ്യൽ മീഡിയ വഴി അറിഞ്ഞതല്ല യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അപമാനിതരായ പെൺകുട്ടികളിലൊരാൾ. ഞങ്ങളെ അപമാനിച്ച് ഓഡിയോ സന്ദേശമിട്ടയാൾ വീഡിയോ എടുത്തെന്നും, അത് എന്ത് ഉദ്ദേശ്യത്തിലാണെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി വീഡിയോകൾ പ്രചരിപ്പിച്ചത് ഞങ്ങളുടെ ഭാവി നഷ്ടപ്പെടുത്താൻ കാരണമായെന്ന് നിങ്ങൾ മനസിലാക്കണമെന്നും പെൺകുട്ടി ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്വകാര്യ ഗ്രൂപ്പിലിട്ട വീഡിയോ ആരോ പ്രചരിപ്പിച്ചതാണ്. ഒരിക്കലും ഒരു നാടിനെ കുറ്റപ്പെടുത്താനല്ല അങ്ങനെയൊരു വീഡിയോ എടുത്തത്. വിതുമ്പിക്കൊണ്ടാണ് അവർ അന്ന് നടന്ന സംഭവങ്ങൾ വിശദീകരിച്ചത്. സുഹൃത്തിന്റെ വിവാഹത്തിനാണ് ഞങ്ങൾ 12 പെൺകുട്ടികളും നാല് ആൺകുട്ടികളും കിളിനക്കോടെത്തിയത്. ഉച്ചക്ക് ഒന്നരക്ക് വീട്ടിലെത്തിയ ഞങ്ങൾ പുതിയ പെണ്ണിന്റെ കൂടെ സെൽഫി എടുത്തപ്പോഴേ ചിലർ ശ്രദ്ധിച്ചിരുന്നു. ആൺകുട്ടികൾ ബൈക്കിലായിരുന്നതുകൊണ്ട് അവർ പെട്ടെന്ന് തിരിച്ചു പോയി. 2.45 ന് മാത്രമേ ബസുണ്ടായിരുന്നുള്ളൂ. അതുവരെ ഞങ്ങൾ ബസ് കാത്തിരുന്നു. എന്നാൽ ഞങ്ങൾ നേരത്തേ ഇറങ്ങി അവിടെ കറങ്ങി നടക്കുകയാണെന്ന് വളരെ മോശമായാണ് പിന്നാലെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിൽ ഞങ്ങളെപ്പറ്റി പറയുന്നത്. ആദ്യത്തെ ഓഡിയോ സന്ദേശമിട്ടയാൾ വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. കല്ല്യാണത്തിന് വന്നാൽ കല്യാണം കൂടിപ്പോകുകയാണ് വേണ്ടത്. വീട്ടിൽ നിന്ന് കല്ല്യാണം, സ്പെഷ്യൽ ക്ലാസ് എന്നൊക്കെ പറഞ്ഞ് പുറത്തിറങ്ങും, നിങ്ങളുടെ ഉദ്ദേശ്യം അതല്ല, വീട്ടിൽ എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാമല്ലോ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. 2.45 ആയിട്ടും ബസ് വന്നില്ല, ഇനി ബസ് ഉണ്ടാകില്ലെന്ന് അവിടെ കണ്ട ഇത്താത്തമാർ പറഞ്ഞതുപ്രകാരം ഞങ്ങൾ നടന്നു. മൂന്നു കിലോമീറ്റർ നടന്നാലേ ബസ് കിട്ടുകയുള്ളൂ. ഓട്ടോ കിട്ടുമോ എന്നു നോക്കി നടക്കുന്നതിനിടെ അയാൾ വീണ്ടും വന്നു. ഇനിയും നിങ്ങൾ പോയില്ലേ, ഇവിടെ കറങ്ങി നടക്കുകയാണോ എന്നു ചോദിച്ചു. അയാൾ ഞങ്ങളുടെ വീഡിയോ എടുത്തു. നിങ്ങളുടെ നാട്ടിലൊക്കെ ഇക്കാര്യം ഞങ്ങൾ അറിയിച്ചു തരാം, നാട്ടിലെ ഗ്രൂപ്പിലൊക്കെ എത്തിച്ചു തരാം എന്നു പറഞ്ഞു. അയാൾ എന്ത് ഉദ്ദേശ്യത്തിലാണ് അത് ചെയ്തതെന്ന് അറിയില്ല. ഞങ്ങൾ അവിടുന്ന് രക്ഷപ്പെട്ടു. നടക്കുന്നതിനിടെ വിവാഹത്തിനു വരാത്ത കൂട്ടുകാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ അവർക്കുവേണ്ടി ഞങ്ങളുടെ ഗ്രൂപ്പിൽ ഇട്ട വീഡിയോ ആണ് അത്. അതാണ് പിന്നീട് വൈറലായത്. ഒരിക്കലും ഒരു നാടിനെ അപമാനിക്കാൻ വേണ്ടി ചെയ്തതല്ല. പത്തിരുപത് പേരുള്ള ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തതാണ് അത്. നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും, വീഡിയോയും ഓഡിയോയുമൊക്കെ ഇങ്ങനെ വൈറലാകുമ്പോളുണ്ടാകുന്ന അവസ്ഥ നിങ്ങൾ മനസിലാക്കണം. ഞങ്ങൾ മനസുകൊണ്ട് വിചാരിക്കാത്ത കാര്യമാണ് പ്രചരിക്കുന്നത്. ആ വീഡിയോ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും വാട്സാപ്പു വഴിയുമൊക്കെ ഷെയർ ചെയ്ത് ഞങ്ങളെ മാക്സിമം ഇല്ലാതാക്കുകയാണ് ചെയ്തത്. വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയപ്പോഴും ഞങ്ങളുടെ ഫോട്ടോ എടുത്ത് മാപ്പു പറയാൻ വന്നതാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. അവിടെ കുറേ ആളുകൾ വന്നിരുന്നു. ഓഡിയോ സന്ദേശമിട്ടയാൾ ഇതൊന്നും ഇവരെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ക്ഷമ ചോദിച്ച് ഓഡിയോ സന്ദേശമിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈയിലുള്ള വീഡിയോകൾ എല്ലാവരും ഡിലീറ്റ് ചെയ്യണം. ഷെയർ ചെയ്യാതിരിക്കണം- പെൺകുട്ടി പറയുന്നു. jwplayer.key='VcY9l23d7ow81m/0k2m+4SXJv3pDC3k5mGUEOg=='; Share Audio http://bit.ly/2UX5sp4 Share Audio 00:0000:0000:00 00:00 Powered by JW Player 7.12.13 jwplayer('my-audio3414541').setup({file:'http://bit.ly/2PSedNB', image:'/preview/polopoly_fs/1.3414629.1545371527!/image/image.jpg_gen/derivatives/landscape_640_350/image.jpg', height:'540',width:'100%',primary:'html5'}); .jwplayer.jw-flag-rightclick-open{overflow:hidden!important} content highlights:It is a silly Whats app video, The man shoot our video to harrass us, the girl says on Kilinakode


from mathrubhumi.latestnews.rssfeed http://bit.ly/2UZVT92
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages