ന്യൂഡൽഹി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം വരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടായേക്കും. ഈവർഷം ഓഗസ്റ്റ് 16-നാണ് വാജ്പേയി അന്തരിച്ചത്. ബഹുമാനസൂചകമായി നാലു ഹിമാലയൻ കൊടുമുടികൾക്ക് അദ്ദേഹത്തിന്റെ പേരുനൽകിയിരുന്നു. ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ 'അടൽ നഗർ' എന്നും പേരുമാറ്റിയിരുന്നു. നാണയത്തിന്റെ സവിശേഷതകൾ * ഒരുവശത്ത് വാജ്പേയിയുടെ ചിത്രം * ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും. * ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ ജനന, മരണ വർഷങ്ങളായ 1924, 2018 എന്നിവ * മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം * സിംഹത്തോടൊപ്പം ദേവനാഗരി ലിപിയിൽ സത്യമേവ ജയതേ. * സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയിൽ 'ഭാരത്' എന്നും വലതുഭാഗത്ത് ഇംഗ്ലീഷിൽ 'ഇന്ത്യ'യെന്നുമുണ്ടാകും * ഭാരം 35 ഗ്രാം content highlights:100-Rupee Coin With Atal Bihari Vajpayees Portrait To Be Launched Soon
from mathrubhumi.latestnews.rssfeed https://ift.tt/2RXGu6Z
via
IFTTT
No comments:
Post a Comment