വെൽഡിങ് രംഗത്തും അരങ്ങുവാഴാൻ റോബോട്ടുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

വെൽഡിങ് രംഗത്തും അരങ്ങുവാഴാൻ റോബോട്ടുകൾ

കൊച്ചി:വ്യവസായരംഗത്ത് പുതിയ കുതിപ്പിൽ നിർണായക സ്ഥാനം വഹിക്കാൻ തുടങ്ങിയിരിക്കുകയാണ് റോബോട്ടുകൾ. ഇപ്പോഴിതാ വെൽഡിങ് രംഗം പോലും റോബോട്ടുകൾ കൈയടക്കാൻ തുടങ്ങിയിരിക്കുന്നു. ബോൾഗാട്ടി പാലസിൽ നടക്കുന്ന നാഷണൽ വെൽഡിങ് സെമിനാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പ്രധാന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന റോബോട്ടിക് വെൽഡിങ് മെഷീൻ. മനുഷ്യരുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന തൊഴിൽ മേഖലയിൽ യന്ത്രവത്കരണം നടത്തുന്ന രീതി പണ്ടുമുതൽക്കെയുണ്ട്. അത്തരത്തിലൊരു മുന്നേറ്റമാകും റോബോട്ടിക് വെൽഡിങ് മെഷീൻ. വെൽഡിങ് ചെയ്യുമ്പോഴുണ്ടാകുന്ന വാതകങ്ങൾ മനുഷ്യശരീരത്തിന് ഹാനികരമാണെന്നിരിക്കെ ഇത്തരം ജോലികൾ റോബോട്ടുകളെ ഉപയോഗിച്ച് കൃത്യതയോടെയും വേഗത്തിലും ചെയ്യാൻ സാധിക്കും. സെക്കൻഡിൽ 1,300 മില്ലിമീറ്റർ വേഗത്തിൽ 360 ഡിഗ്രി റേഡിയസിൽ വെൽഡിങ് ജോലികൾ ചെയ്യാൻ ഈ മിടുക്കൻ റോബോട്ടിന് കഴിയും.


from mathrubhumi.latestnews.rssfeed https://ift.tt/2QTfwAd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages