വാഷിങ്ടൺ: അനധികൃത കുടിയേറ്റം തടയാനുള്ള റിപ്പബ്ലിക്കൻ സെനറ്റർമാരുടെ മെക്സിക്കൻ മതിൽ ബിൽ യു.എസ് പാർലമെന്റ് ഉപരിസഭയായ സെനറ്റിൽ പരാജയപ്പെട്ടതോടെ അമേരിക്കയിൽ ഭരണസ്തംഭനത്തിനുള്ള സാധ്യതയേറി. മതിൽ നിർമാണത്തിനായി അഞ്ച് ബില്യൺ ഡോളർ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് ബില്ല്. ആയിരം കോടി ഡോളറിലേറെ ചെലവുവരുന്ന വൻ പദ്ധതിയാണ് അമേരിക്കൻ അതിർത്തിയിൽ പണികഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന മെക്സിക്കൻ മതിൽ. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ബില്ലിനെതിരായതാണ് പരാജയത്തിന് കാരണം. 100 അംഗ സെനറ്റിൽ 51 പേരാണ് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിക്കുന്നത്. ബിൽ പാസാകണമെങ്കിൽ 60 അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഡെമോക്രാറ്റുകൾ നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ന്യൂക്ലിയർ ഓപ്ഷൻ പരിഗണിക്കണമെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ യോഗത്തിൽപ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു. ന്യൂക്ലിയർ ഓപ്ഷൻ പ്രകാരം 60ന് പകരം 51 പേരുടെ പിന്തുണയുണ്ടെങ്കിൽ ബിൽ പാസാക്കാനാകും. എന്നാൽ റിപ്പബ്ലിക്കൻസ് ഇതിന് തയ്യാറായില്ല. ബില്ല് നേരത്തെ ജനപ്രതിനിധി സഭയിൽ പാസാക്കിയിരുന്നു. ഡെമോക്രാറ്റുകൾ നിലപാടുമായി മുന്നോട്ടുപോകുകയാണെങ്കിൽ സർക്കാർ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ഭരണസ്തംഭനമുണ്ടായാൽ അഭ്യന്തര സുരക്ഷ, നീതിന്യായം, ഗതാഗതം ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നും വിദഗ്ദർ പറയുന്നു. പ്രതിസന്ധിയുണ്ടായാൽ പുതുവർഷം വരെ നീണ്ടുനിൽക്കാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാണിക്കുന്നു. Content Highlight:US Government To Partially Shut Down Over Trump Border Wall Funding
from mathrubhumi.latestnews.rssfeed http://bit.ly/2rOCMkV
via
IFTTT
No comments:
Post a Comment