ശ്രീനഗർ/ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആറ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. താഴ്വരെയിലെ കുപ്രസിദ്ധ ഭീകരൻ സക്കീർ മൂസയുടെ അടുത്ത അനുയായി സോലിഹ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് ശനിയാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ രാവിലെ പത്തോടെ അവസാനിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ രാജേഷ് കാലിയ വാർത്താ ഏജൻസിയോട് പറഞ്ഞു. സക്കീർ മൂസ, സൈന്യം വധിച്ച ഭീകരൻ സോലിഹ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പിൽ വെള്ളിയാഴ്ച രണ്ട് ഇന്ത്യൻ സൈനിക ഓഫീസർമാർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. രസഹ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം ഭീകരർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു വെടിവെപ്പ്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തുമെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഹിസ്ബുൾ മുജാഹിദീൻ ഭീകര സംഘടനയുടെ മുൻ കമാൻഡറായ സക്കീർ മൂസ നിലവിൽ അൽ ഖൈദ ബന്ധമുള്ള അൻസർ ഖസ്വാത്ത് ഉൽ ഹിന്ദിന്റെ തലവനാണെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. കശ്മീരിൽ താഴ്വരയിൽ സുരക്ഷാ ഏജൻസികൾ തിരയുന്ന കൊടും ഭീകരനാണ് ഇയാൾ. സക്കീർ മൂസയുടെ വിശ്വസ്തനെയടക്കം വധിക്കാൻ കഴിഞ്ഞുവെന്നത് സൈന്യത്തിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഏറ്റുമുട്ടൽ നടന്നതിന് തൊട്ടുപിന്നാലെ പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ താത്കാലികമായി തടഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയാണെന്നും സൂചനയുണ്ട്. എന്നാൽ, ആരുടെയും പേരു വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സൈന്യം തയ്യാറായിട്ടില്ല. Content Highlights:Terrorists, Jammu and Kashmir, Pulwama, Encounter
from mathrubhumi.latestnews.rssfeed http://bit.ly/2CszolA
via
IFTTT
No comments:
Post a Comment