ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അർജന്റീനയിൽ വെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഫുട്ബോൾ ജഴ്സി സമ്മാനിച്ചു. ജി-20 ഉച്ചകോടിക്കായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് അർജന്റീനയിലെത്തിയപ്പോഴാണ് മോദി ഫിഫ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. ഇൻഫാന്റിനോ സമ്മാനിച്ച മോദിയുടെ പേര് ആലേഖനം ചെയ്ത നീല ജഴ്സി പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. അർജന്റീനയിലേക്ക് വരുമ്പോൾ ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നത് അസാധ്യമാണ്. ഇന്ത്യയിൽ വളരെ ജനപ്രീതി നേടിയവരാണ് അർജന്റീനൻ താരങ്ങളെന്നും മോദി തന്റെ ട്വീറ്റിൽ കുറിച്ചു. വ്യാഴാഴ്ച അർജന്റീനയിൽ നടന്ന യോഗ പരിപാടിയിൽ ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ഫുട്ബോൾ ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയിലെ തത്വ ചിന്തകൾക്കും സംഗീതത്തിനും നൃത്തത്തിനും ഇവിടെ താത്പര്യമുള്ളവരുണ്ടെങ്കിൽ അർജന്റീയിലെ ഫുട്ബോൾ താരങ്ങൾക്ക് ലക്ഷ കണക്കിന് ആരാധകർ ഇന്ത്യയിലുണ്ട്. മറഡോണയുടെ പേര് ഇന്ത്യയിൽ പരക്കെ നിരന്തരം ഉപയോഗിക്കുന്നതാണെന്നും മോദി പറഞ്ഞു. Impossible to come to Argentina and not think about football. Argentinian players are tremendously popular in India. Today, received this jersey from @FIFAcom President Gianni Infantino. I thank him for the kind gesture. pic.twitter.com/6IszG7fyFC — Narendra Modi (@narendramodi) December 1, 2018 Content Highlights: G20 summit,Argentina,PMModi
from mathrubhumi.latestnews.rssfeed https://ift.tt/2BMGh0T
via
IFTTT
No comments:
Post a Comment