സുരക്ഷാ വീഴ്ച; മധ്യപ്രദേശിലെ ഇ.വി.എം സ്‌ട്രോങ് റൂമില്‍ ഒരുമണിക്കൂര്‍ സിസിടിവി പ്രവര്‍ത്തിച്ചില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

സുരക്ഷാ വീഴ്ച; മധ്യപ്രദേശിലെ ഇ.വി.എം സ്‌ട്രോങ് റൂമില്‍ ഒരുമണിക്കൂര്‍ സിസിടിവി പ്രവര്‍ത്തിച്ചില്ല

ന്യൂഡൽഹി: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്ട്രോങ് റൂമിൽ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി.ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിരീകരിച്ചു. വൈദ്യുത തകരാറാണ് കാരണമെന്നാണ് വിശദീകരണം. വോട്ടിങ് മെഷീനിൽ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം നിലനിൽക്കുന്നതിനിടയിലാണ് ഒരു മണിക്കൂറോളം ഭോപ്പാലിലെ സ്ട്രോങ് റൂമിൽ അസാധാരണമായി വൈദ്യുതി ബന്ധം ഇല്ലാതായതും സിസിടിവികൾ പ്രവർത്തനരഹിതമായതും. ഭോപ്പാലിൽ വെള്ളിയാഴ്ച രാവിലെ 8.19 മുതൽ 9.35 വരെയുള്ള സമത്ത് സിസിടിവി ക്യാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എൽഇഡി സ്ക്രീനും പ്രവർത്തനരഹിതമായതായിജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ഇൻവെർട്ടറോ ജനറേറ്ററോ ഉപയോഗിച്ച് സിസിടിവി ക്യാമറകൾ പ്രവർത്തിക്കണമെന്ന് കർശന നിർദേശം നൽകിയെന്നും കളക്ടറുടെ റിപ്പോർട്ടിലുണ്ട്. ഇവിഎമ്മുകൾ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർ കാവലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 28-നാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനിടെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്ട്രോങ് റൂമിൽ എത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും വോട്ടിങ് മെഷീനുകളെ സംബന്ധിച്ചുള്ള സുരക്ഷാ ആശങ്കകൾ പങ്കുവെച്ച് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. Content Highlights:EVM, Madhyapradesh election 2018, Election Commission


from mathrubhumi.latestnews.rssfeed https://ift.tt/2SpQfei
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages