ബ്യുണസ് ഐറിസ്: 2022 ൽ നടക്കേണ്ട ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. അർജന്റീനയിൽ നടന്ന 13-ാമത് ജി20 ഉച്ചകോടിക്കിടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമാണ് 2022 എന്ന പ്രത്യേകത ഇതിനുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയ്ക്ക് ജി20 ഉച്ചകോടിക്ക് വേദിയാകാനുള്ള അവസരം 2021 ലാണ്. 2022 ഇറ്റലിയുടെ അവസരമായിരുന്നു. എന്നാൽ 2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ ആ വർഷത്തിൽ തന്നെ ഉച്ചകോടിക്ക് വേദിയാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി ഇറ്റലിയെ അറിയിക്കുകയും ഇന്ത്യയുടെ അഭ്യർഥന ഇറ്റലി സ്വീകരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തങ്ങളുടെ അവസരങ്ങൾ പരസ്പരം വെച്ചുമാറിയത് മറ്റ് രാജ്യങ്ങളും അംഗീകരിച്ചതോടെ ഇന്ത്യ 2022 ൽ ജി20 ഉച്ചകോടിക്ക് ആഥിത്യമരുളും. ഇന്ത്യയ്ക്ക് പകരം 2021 ൽ ഇറ്റലിയിലാകും ഉച്ചകോടി നടക്കുക. 2022 ൽ ജി20 ഉച്ചകോടിക്ക് ആതിഥ്യം നൽകാനുള്ള അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ലോകനേതാക്കളെയും 2020ൽ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ട്വീറ്റിൽ പറയുന്നു. 2019 ലെ ജി20 ഉച്ചകോടി ജപ്പാനിലാണ്. അതിന് ശേഷം സൗദി അറേബ്യയിൽ വെച്ചാകും ഉച്ചകോടി നടക്കുക. അർജന്റീനയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. ഒരു ലാറ്റിനമേരിക്കൻ രാജ്യത്ത് ഇതാദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തേതിനുണ്ട്. Content Highlights: G20Summit, India, Italy, Argentina, PM Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2rila0q
via
IFTTT
No comments:
Post a Comment