സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ അലനെ പ്രേരിപ്പിച്ചത് അമേരിക്കന്‍ ദമ്പതികള്‍, ചുരുളഴിയാതെ ദുരൂഹത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

സെന്റിനല്‍ ദ്വീപിലേക്ക് പോകാന്‍ അലനെ പ്രേരിപ്പിച്ചത് അമേരിക്കന്‍ ദമ്പതികള്‍, ചുരുളഴിയാതെ ദുരൂഹത

പോർട്ട്ബ്ലെയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കൻ സ്വദേശിയെ അവിടേക്ക് പോകാൻ പ്രേരിപ്പിച്ചത് അമേരിക്കക്കാരായ രണ്ടുപേരുടെ നിരന്തര സമ്മർദ്ദമെന്ന് കണ്ടെത്തൽ. ആൻമാൻ ആന്റ് നിക്കോബാർ ദ്വീപ് പോലീസ് തലവൻ ദീപേന്ദ്രപഥക് ആണ് പുതിയ വിവരം പുറത്തുവിട്ടത്. മിഷനറി പ്രവർത്തനങ്ങൾ നടത്തുന്ന ജോൺ അലൻ ചൗവിനെ കഴിഞ്ഞയാഴ്ച്ചയാണ് സെന്റിനൽ ദ്വീപ് വാസികൾ കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാൻ പോലും ഇനിയും കഴിഞ്ഞിട്ടില്ല. ജോണിന് വന്ന ഫോൺ വിളികളുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട് അമേരിക്കക്കാർ സെന്റിനൽസിലേക്ക് പോകാൻ നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയത്. ഇവർ ദമ്പതികളാണെന്ന് മാത്രമാണ് പോലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ജോണിന്റെ മരണത്തിന് പിന്നാലെ ഇവർ ഇന്ത്യ വിട്ടതായും പോലീസ് പറഞ്ഞു. ഇവരും ഇവാഞ്ചലിക്കൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. ജോണിന്റെ മരണവുമായി ഇവർക്ക് മറ്റേതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഏത് ഇവാഞ്ചലിക്കൽ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നവരാണ് ഇവരെന്നോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, സെന്റിനൽസ് ദ്വീപ് നിവാസികൾ അക്രമികളാണെന്നും വളരെയധികം കുഴപ്പം പിടിച്ചവരാണെന്നും വാർത്തകൾ പ്രചരിക്കുന്നതിനിടെ ദ്വീപ് വാസികളോടൊപ്പം കഴിഞ്ഞ ദിവസങ്ങളുടെ അനുഭവം പങ്കുവച്ച് നരവംശ ശാസ്ത്രജ്ഞയും ഗവേഷകയുമായ മധുമാല ചതോപാധ്യ രംഗത്തെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായേക്കും. ദ്വീപിലെ മനുഷ്യത്വം തുളുമ്പുന്ന ജീവിതത്തെക്കുറിച്ചാണ് മധുമാല പറഞ്ഞിരിക്കുന്നത്. പോലീസ് ദ്വീപിൽ പ്രവേശിക്കുന്നതും ഗോത്രവർഗക്കാരുമായി ഇടപെടാൻ ശ്രമിക്കുന്നതും ഇരുകൂട്ടർക്കും അപകടകരമാണെന്ന തിരിച്ചറിവിലാണ് ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം കഴിഞ്ഞദിവസം പോലീസ് ഉപേക്ഷിച്ചത്. contenth highlights:2 Americans Helped Missionary who killed, John Allen Chau,Andaman and Nicobar, Sentinal Island, Sentinal


from mathrubhumi.latestnews.rssfeed https://ift.tt/2QAsOSg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages