മുംബൈ: ക്രിസ്തുമസിന് മുന്നോടിയായുള്ള പ്രാർത്ഥന സംഗമത്തിനിടെ വിശ്വാസികൾക്ക് നേരെ വാളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഒരു സംഘത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ കൊഹ്ലാപുറിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കർണാടക അതിർത്തിയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണിത്. മുഖംമൂടി ധരിച്ച ഇരുപതോളം പേരാണ് വാളും ഇരുമ്പ് ദണ്ഡുകളുമായി വിശ്വാസികളെ അക്രമിച്ചത്. സംഭവത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. നാലോളം പേരുടെ നില ഗുരുതരമാണ്. മോട്ടോർ സൈക്കിളുകളിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ പ്രാർഥന നടത്തുകയായിരുന്നവിശ്വാസികൾക്കിടയിലേക്ക് വന്ന് അക്രമം നടത്തുകയായിരുന്നു. പ്രാർഥനയ്ക്കെത്തിയ കുറച്ച് സ്ത്രീകൾ അക്രമികൾക്കെതിരെ മുളക് പൊടി എറിഞ്ഞതോടെയാണ് സംഘം പിൻമാറിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു. സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015 ലും മുംബൈയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മുഖം ധരിച്ചെത്തിയ സംഘം പള്ളിക്ക് നേരെ കല്ലെറിയുകയായിരുന്നു. Content Highlights:Christian Gathering Attacked During Sunday Prayers In Maharashtra Village
from mathrubhumi.latestnews.rssfeed http://bit.ly/2ELlKf4
via
IFTTT
No comments:
Post a Comment