യുപിയില്‍ പാര്‍ക്കുകളിലെ ജുമാ നമസ്‌കാരം വിലക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

യുപിയില്‍ പാര്‍ക്കുകളിലെ ജുമാ നമസ്‌കാരം വിലക്കി

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്കുകളില്‍ ജുമാ നമസ്‌കാരത്തിന് മുസ്‌ലിങ്ങള്‍ക്ക് വിലക്ക്. പാര്‍ക്ക് പോലുള്ള പൊതുസ്ഥലങ്ങള്‍ മതപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കാണ് പോലീസ് നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച്ചകളില്‍ കമ്പനികളിലെ മുസ്‌ലിം ജീവനക്കാര്‍ പാര്‍ക്കുകളിലും മൈതാനങ്ങളിലും നടത്തുന്ന ജുമാ നമസ്‌കാരമാണ് പോലീസ് വിലക്കിയിരിക്കുന്നത്.

പോലീസിന്റെ മുന്നറിയിപ്പു പ്രകാരം വിലക്ക് ലംഘിക്കുന്ന ജീവക്കാരുടെ കമ്പനികള്‍ ഇതിന് ഉത്തരവാദികളായിരിക്കും. എന്നാല്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് കമ്പനികളുടെ തീരുമാനം.

പരസ്യമായ ജുമാ നമസ്‌കാരം മതസൗഹാര്‍ദം നശിപ്പിക്കുമെന്ന ചില ഹിന്ദു സംഘടനകളുടെ പരാതിയിലാണ് പോലീസ് ഉത്തവരവ്. എന്നാല്‍ ഒരു മതത്തെയും പ്രത്യേകമായി ഉദ്ദേശിച്ചല്ല നോട്ടീസ് നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.



from mangalam.com http://bit.ly/2Sl9buK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages