ട്രംപിന്റെ സിറിയ, അഫ്ഗാന്‍ നയത്തോട് വിയോജിപ്പ്; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് രാജിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

ട്രംപിന്റെ സിറിയ, അഫ്ഗാന്‍ നയത്തോട് വിയോജിപ്പ്; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് രാജിവച്ചു

വാഷിംഗ്ടണ്‍: സിറിയ, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് രാജിവച്ചു. എന്നാല്‍ ഫെബ്രുവരിയോടെ ജിം വിരമിക്കുമെന്ന് ട്രംപും ട്വീറ്റ് ചെയ്തു. 'സഖ്യരാജ്യങ്ങളെ ലഭിക്കുന്നതിനും സൈനിക കര്‍ത്തവ്യങ്ങളില്‍ അവരുടെ പങ്ക് ഉറപ്പാക്കുന്നതിനും ജനറല്‍ മാറ്റീസ് തനിക്ക് വലിയ സഹായമാണ് നല്‍കിയതെന്ന് ട്രംപ് ട്വിറ്ററില്‍ പറയുന്നു.

വേണ്ടത്ര ചര്‍ച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ ട്രംപ് അപ്രതീക്ഷിതമായി സൈനിക പിന്മാറ്റം പിന്‍വലിച്ചതാണ് ജിമ്മിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ട്രംപിന് തന്റെ നയങ്ങളോട് കൂടുതല്‍ യോജിച്ചുപോകുന്ന ഒരാളെ പെന്റഗണ്‍ തലപ്പത്ത് നിയമിക്കാമെന്ന് ജിം മാറ്റീസ് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. സിറിയയില്‍ നടത്തിവരുന്ന പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പെന്റഗണും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും ആവര്‍ത്തിക്കുന്നതിനിടെയാണ് ഐസിസിനു മേല്‍ വിജയം നേടി എന്നവകാശപ്പെട്ട് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചത്.

ജിം മാറ്റിസിന്റെ പിന്‍ഗാമിയെ ട്രംപ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈകാതെ നിയമിക്കുമെന്നാണ് കരുതുന്നത്. സഖ്യകക്ഷികളെ ബഹുമാനത്തോടെ മാത്രമാണ് പരിഗണിച്ചിരുന്നതെന്നും അമേരിക്കയുടെ എല്ലാ അധികാര സാമഗ്രികളും പൊതുവായ സുരക്ഷയ്ക്കാണ് ഉപയോഗിച്ചതെന്നും മാറ്റീസ് രാജിക്കത്തില്‍ അവകാശപ്പെടുന്നു. സിറിയന്‍ വിഷയത്തിലും മറ്റു കാര്യങ്ങളിലും താങ്കളുടെ കാഴ്ചപ്പാടുകളോട് കൂടുതല്‍ ചേര്‍ന്നുപോകുന്ന പ്രതിരോധ സെക്രട്ടറിയേ ആണ് താങ്കള്‍ക്ക് വേണ്ടതെന്നും ഇത് രാജിവയ്ക്കാന്‍ ഉചിതമായ സമയമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും മാറ്റീസ് കത്തില്‍ പറയുന്നു.

അഫ്ഗാനിസ്താനില്‍ നിന്നും വൈകാതെ സൈന്യത്തെ പിന്‍വലിക്കുന്നതിന് ട്രംപ് തീരുമാനമെടുത്തിരുന്നുവെന്നും വരുംമാസങ്ങളില്‍ അത് നടപ്പാക്കാനായിരുന്നു പദ്ധതിയെന്നും സൂചനയുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നും ആയിരക്കണക്കിന് വരുന്ന സൈനികരെ പിന്‍വലിക്കാനായിരുന്നു തീരുമാനം. നാറ്റോ ദൗത്യത്തിന്റെ ഭാഗമായി അമേരിക്ക 14,000 ഓളം സൈനികരെ അഫ്ഗാനില്‍ നിയോഗിച്ചിട്ടുണ്ട്. 17 വര്‍ഷത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ച് ജനുവരി മുതല്‍ സൈനികരെ മടക്കിവിളിക്കാനായിരുന്നു ട്രംപിന്റെ തീരുമാനം.

അതേസമയം, മറൈന്‍ സര്‍വീസില്‍ നിന്നും നേരത്തെതന്നെ വിരമിച്ചിരുന്ന മാറ്റീസിന്റെ രാജിയില്‍ അസ്വഭാവികത ഇല്ലെന്നും മാറ്റിസുമായി ട്രംപിന്റെ അഭിപ്രായ ഭിന്നത ഇല്ലെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു.



from mangalam.com http://bit.ly/2EGQf6E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages