പിറവം പള്ളിക്കേസ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

പിറവം പള്ളിക്കേസ്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി

കൊച്ചി: പിറവം പള്ളി തര്‍ക്കക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റീസ് വി.ചിദംബരേശ്, ജസ്റ്റീസ് നാരായണ പിഷാരടി എന്നിവരുടെ ബെഞ്ച് ആണ് പിന്‍മാറിയത്. നേരത്തെ ഈ മാസം 11ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് പി.ആര്‍ രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ ബെഞ്ച് പിന്‍മാറിയിരുന്നു.

ഇന്നു കേസ് പരിഗണിക്കുമ്പോള്‍ യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍, ജസ്റ്റീസ് വി.ചിദംബരേശ് മുന്‍പ് പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ ഹാജരായിട്ടുണ്ടെന്ന് ഉന്നയിച്ചു. മറ്റാര്‍ക്കെങ്കിലും പരാതിയുണ്ടോയെന്ന് ബെഞ്ച് ആരാഞ്ഞു. മറ്റു ചിലരും ആക്ഷേപം ഉന്നയിച്ചതോടെ ഒരു വിയോജിപ്പും പ്രകടിപ്പിക്കാതെ ജഡ്ജി പിന്മാറി. ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ജഡഡ്ജിമാര്‍ ഉണ്ടാകുമോ എന്ന പരിഹാസവും കോടതി നടത്തി.

ആദ്യ ബെഞ്ചിലും കേസ് വന്നപ്പോള്‍ സമാനമായ ആക്ഷേപം യാക്കോബായ വിഭാഗം ഉന്നയിച്ചിരുന്നു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ മുന്‍പ് യാക്കോബായ സഭയ്ക്കു വേണ്ടി ഒരു കേസില്‍ ഹാജരായിട്ടുണ്ടെന്നും അതിനാല്‍ ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിശ്വാസിയാണ് ആക്ഷേപം ഉന്നയിച്ചത്. ബെഞ്ചിനെ മാറ്റി അനുകൂല വിധി സമ്പാദിക്കാമെന്ന വിശ്വാസം ജുഡീഷ്യറിയിലെ മോശമായ പെരുമാറ്റമാണെന്ന വിമര്‍ശവും ഉന്നയിച്ചാണ് അന്ന് ബെഞ്ച് പിന്മാറിയത്.



from mangalam.com http://bit.ly/2ECPMkZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages