മുംബൈ: രാഹുൽ ഗാന്ധിയുടെ വാചകം കടമെടുത്ത് പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ചൗക്കിദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗമാണ് ഉദ്ധവ് താക്കറെയും മോദിക്കെതിരേ ഉപയോഗിച്ചത്. സോലാപൂരിലെ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. റഫാൽ ഇടപാടും രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളും വിശദീകരിക്കുന്നതിനിടെയായിരുന്നു ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. സംസ്ഥാനത്തെ ഒരു കർഷകനെ ഞാൻ കാണാനിടയായി. കീടങ്ങൾ കാരണം നശിച്ചുപോയ നാരകം അദ്ദേഹം എനിക്ക് കാണിച്ചുതന്നു. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീടനാശിനി ഉണ്ടാക്കാൻ ഉപയോഗിക്കുന്നനാരകത്തെ ഇപ്പോൾ കീടങ്ങൾ തന്നെ വിഴുങ്ങിയിരിക്കുന്നു. സുരക്ഷ നൽകേണ്ടവർ ഇന്ന് കള്ളന്മാരായിരിക്കുന്നു- ഉദ്ധവ് താക്കറെ പറഞ്ഞു. റഫാൽ കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. റഫാൽ ഇടപാടിൽ ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കേ സുപ്രീംകോടതി എങ്ങനെയാണ് ക്ലീൻചിറ്റ് നൽകിയതെന്ന് എനിക്കറിയില്ല. പക്ഷേ, മോദി സർക്കാർ സൈനികരുടെ ശമ്പളം വർധിപ്പിച്ചിട്ടില്ലെന്ന് എനിക്കറിയാം-താക്കറെ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കാവൽക്കാരൻ കള്ളനാണെന്ന പ്രയോഗം മോദിക്കെതിരേ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് രാജ്യത്തെ പലവേദികളിലും രാഹുൽ ഗാന്ധിഇതേപ്രയോഗത്തിലൂടെ മോദിയെ വിമർശിച്ചിരുന്നു. Content Highlights:udhav thakkare borrows rahul gandhis slogan to attack pm
from mathrubhumi.latestnews.rssfeed http://bit.ly/2CxoOKe
via
IFTTT
No comments:
Post a Comment