ന്യൂഡൽഹി: അയോധ്യ കേസുമായി ബന്ധപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. അയോധ്യ കേസിൽ 2010-ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേയാണ് വിവിധകക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിക്കുന്ന കോടതി, ഈ ഹർജികളിൽ തുടർവാദം കേൾക്കുന്നതിന്മൂന്നംഗ ബെഞ്ച് രൂപവത്കരിച്ചേക്കും. അയോധ്യയിലെ തർക്കഭൂമി മൂന്നുകക്ഷികൾക്കായി വീതിച്ചുനൽകാനായിരുന്നുഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ്വിവിധകക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചത്.കേസ് ഉടൻ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കേസ് ജനുവരിയിൽ പരിഗണിക്കാമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. Content Highlights:ayodhya case; supreme court will hear petitions on january four
from mathrubhumi.latestnews.rssfeed http://bit.ly/2QOeiaq
via
IFTTT
No comments:
Post a Comment