തിരുവല്ല: വീട്ടമ്മയെ മർദിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിലായി. തിരുവല്ല മതിൽഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയാണ് പരാതിക്കാരി. സുരേഷിന്റെ ഭാര്യയും പ്രതിയാണ്. സ്കൂട്ടറിൽ വന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും വഴിതടഞ്ഞ് മർദിച്ചതായാണ് പരാതി. വീട്ടമ്മ മർദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മിൽ വഴിത്തർക്കവും മറ്റും ഉണ്ടായിരുന്നതായി പോലീസ് ഇൻസ്പെക്ടർ പി.ആർ.സന്തോഷ് പറഞ്ഞു. സുരേഷിനെ റിമാൻഡ് ചെയ്തു. content highlights: actor arrested
from mathrubhumi.latestnews.rssfeed http://bit.ly/2RfvowZ
via
IFTTT
No comments:
Post a Comment