നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു; ഫഡ്‌നാവിസിന് സുപ്രീം കോടതി നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 13, 2018

നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു; ഫഡ്‌നാവിസിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി:മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സുപ്രീം കോടതിയുടെ നോട്ടീസ്. ദേവേന്ദ്ര ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹികപ്രവർത്തകനുമായ സതീഷ് ഉകേ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾ, പേരിലുള്ള ക്രിമിനൽ കേസുകൾ ഫഡ്നാവിസ് മറച്ചുവച്ചെന്നും ഇക്കാരണം മുൻനിർത്തി അദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് സതീഷ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം ആവശ്യപ്പെട്ട് ഫഡ്നാവിസിന് നോട്ടീസ് അയച്ചത്. ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമർപ്പിച്ച ഹർജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. content highlights: Devendra Fadnavis gets supreme court Notice


from mathrubhumi.latestnews.rssfeed https://ift.tt/2GfsRyD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages