അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് കിരീടം റയൽ മാഡ്രിഡിന്. ഒന്നിനെതിരേനാലു ഗോളുകൾക്ക് ആതിഥേയരായ അൽഐനെ പരാജയപ്പെടുത്തിയാണ് റയൽ മാഡ്രിഡ് കിരീടം കരസ്ഥമാക്കിയത്. തുടർച്ചയായി മൂന്ന് തവണ ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡ് നേട്ടവും ഇതോടെ റയൽ മാഡ്രിഡിന് സ്വന്തമായി. ആദ്യ പകുതിയിൽ മോഡ്രിച്ചിലൂടെ ലീഡ് നേടിയ റയൽ അവസാനം വരെ കളിയിൽ ആധിപത്യം നിലനിർത്തി. ലോറന്റെയും റാമോസും രണ്ടാം പകുതിയിൽ ഓരോ ഗോളുകൾ നേടി. തുടർന്ന് ഒരു സെൽഫ് ഗോളും അൽ ഐന്റെ വലയിലെത്തി. ഷിയോതാനിയാണ്അൽ ഐനുവേണ്ടിആശ്വാസ ഗോൾ നേടിയത്. ഈ ലോകകപ്പ് നേട്ടത്തോടെ ഏറ്റവും കൂടുതൽ ക്ലബ് കപ്പ് നേടുന്ന താരമെന്ന റെക്കോർഡ് റയൽ മാഡ്രഡ് താരം ക്രൂസ് സ്വന്തമാക്കി. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നാലു ക്ലബ് ലോകകപ്പ് കിരീടത്തിന്റെ റെക്കോഡാണ് ക്രൂസ് മറികടന്നത്. Content Highlights:Real Madrid, Fifa Club World Cup
from mathrubhumi.latestnews.rssfeed http://bit.ly/2Lvcey6
via
IFTTT
No comments:
Post a Comment