ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ച് ബി.ജെ.പി എം.പി സഞ്ജയ് കക്കത്ത്. വികസനം മറന്നതാണ് ബി.ജെ.പി നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് കക്കത്ത് വിമര്‍ശിച്ചു. വികസനം മറന്ന് രാമക്ഷേത്രത്തിലും പ്രതിമകള്‍ നിര്‍മ്മിക്കുന്നതിലും നഗരങ്ങളുടെ പേരു മാറ്റുന്നതിലുമാണ് ബി.ജെ.പി ശ്രദ്ധിച്ചത്. അതാണ് തിരിച്ചടിക്ക് കാരണമെന്ന് കകാഡെ പറഞ്ഞു.
രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പി പരാജയപ്പെടുമെന്ന് അറിയാമായിരുന്നു. എന്നാല്‍ മധ്യപ്രദേശിലെ ഫലം ഞെട്ടലുളവാക്കി. 2014ല്‍ മോഡി മുന്നോട്ടുവച്ച വികസനമെന്ന വിഷയം നാം മറന്നുവെന്നാണ് എനിക്ക് തോന്നുന്നത്. രാമക്ഷേത്രവും പ്രതിമകളിലും പേരുമാറ്റലുകളിലുമായി ശ്രദ്ധ-കകാഡെ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഛത്തീസ്ഗഡില്‍ 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. മിസോറാമിലും തെലങ്കാനയിലും ബി.ജെ.പി തകര്‍ന്നടിഞ്ഞു.
from mangalam.com https://ift.tt/2EpIQIU
via IFTTT
No comments:
Post a Comment