ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തകരായ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് സന്‍സാരെ, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യുക്തിവാദി എം.എം കല്‍ബര്‍ഗി എന്നിവരുടെ കൊലപാതകത്തിനു പിന്നില്‍ 'സമാന ഭീഷണിയാണെങ്കില്‍' കേസുകളില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് സുപ്രീം കോടതി. ജസ്റ്റീസുമാരായ യു.യു ലളിത്, നവീന്‍ സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിര്‍ദേശം.
നാല് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്താത്തതെന്താണെന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ജനുവരി ആദ്യ ആഴ്ച കോടതിയില്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
നരേന്ദ്ര ദബോല്‍ക്കറുടെ മരണത്തില്‍ അന്വേഷണം ബോംബെ ഹൈക്കോടതി ഇടപെട്ട് സി.ബി.ഐയ്ക്ക് കൈമാറിയെന്നും കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടെന്നും മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഗോവിന്ദ് പന്‍സാരെയുടെ വധവുമായി ബന്ധപ്പെട്ട കേസിന്റെ തത്സ്ഥിതി മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞു. കേസ് കോലാപൂര്‍ വിചാരണ കോടതിയില്‍ ആണെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി.
അതേസമയം, കര്‍ണാടക പോലീസിന്റെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഗൗരി ലങ്കേഷിന്റെയും എം.എം കല്‍ബര്‍ഗിയുടെയും മരണത്തിന് സമാനമായ ചില കണ്ണികളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരു കേസുകളും തമ്മില്‍ ബന്ധമുണ്ടെന്ന് കര്‍ണാടക പോലീസും നേരത്തെ കോടതിയെ ധരിപ്പിച്ചിരുന്നു. കല്‍ബര്‍ഗി കേസില്‍ മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാമെന്നും പോലീസ് വ്യക്തമാക്കി.
എഴുത്തുകാരനും യുക്തിവാദിയുമായ എം.എം കല്‍ബര്‍ഗി 2015ലാണ് ദന്‍വാദില്‍ കൊല്ലപ്പെട്ടത്. ഇതേവര്‍ഷം തന്നെ പന്‍സാരെയും കൊല്ലപ്പെട്ടു. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബംഗലൂരുവിലെ വീടിനു മുന്നില്‍ വെടിയേറ്റു മരിച്ചത്. യുക്തിവാദിയായ ദബോല്‍ക്കറെ 2013 ഓഗസ്റ്റ് 20നാണ് വധിച്ചത്. എല്ലാ കൊലപാതകങ്ങളിലും സമാനതകളുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.
from mangalam.com https://ift.tt/2EfQfJZ
via IFTTT
No comments:
Post a Comment