ദുബായ്: ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇ. നിവാസികൾക്ക് ലഭിച്ച അവിസ്മരണീയമായ സമ്മാനമായിരുന്നു യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ശബ്ദസന്ദേശം. 1971 എന്ന ഫോൺ നമ്പറിൽനിന്ന് ദുബായിലെ മിക്കവാറും താമസക്കാർക്ക് ഭരണാധികാരിയുടെ ശബ്ദത്തിൽ ഫോണിലൂടെ ആശംസാസന്ദേശം ലഭിച്ചു. ഫോണിലൂടെ ഈ ആശംസ ലഭിച്ചില്ലെന്ന് സങ്കടപ്പെട്ട ഇമറാത്തി ബാലികയെ കാണാനും ആശംസകൾ അറിയിക്കാനും ദുബായ് ഭരണാധികാരി നേരിട്ടെത്തി. ശൈഖ് മുഹമ്മദ് എന്നോട് സംസാരിച്ചില്ല എന്ന് പൊട്ടിക്കരയുന്ന സലാമ അൽ കാഹട്ടനിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതേത്തുടർന്നാണ് ഈ കൊച്ചു മിടുക്കിയെ കാണാൻ ദുബായ് ഭരണാധികാരി നേരിട്ടെത്തിയത്. കുട്ടിക്കരികിൽ ഇരുന്ന് സംസാരിക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോയാണ് പുതിയ തരംഗം. എല്ലാവരെയും താൻ ഫോണിൽ വിളിച്ചെങ്കിലും നേരിട്ട് കാണാൻ വന്നത് സലാമയെ മാത്രമാണെന്ന് കുട്ടിയോട് ശൈഖ് മുഹമ്മദ് പറഞ്ഞു. കുഞ്ഞു മനസ്സിനോട് കാണിച്ച കരുതലിനും സ്നേഹത്തിനും അഭിനന്ദനമറിയിച്ച് നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. ആയിരങ്ങൾ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. سلامه القحطاني ... طفلة إماراتية بكت لعدم استلامها لمكالمة محمد بن راشد بمناسبة اليوم الوطني فاختار سموه لقاءها شخصياً واسعادها. #الإمارات pic.twitter.com/UeRCyxz1UA — Dubai Media Office (@DXBMediaOffice) December 4, 2018 content highlights:Sheikh Mohammedvisitslittle girl who didn't get1971call
from mathrubhumi.latestnews.rssfeed https://ift.tt/2KWLaaG
via
IFTTT
No comments:
Post a Comment