'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സിനിമ മധ്യപ്രദേശില്‍ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' സിനിമ മധ്യപ്രദേശില്‍ നിരോധിക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി/ഭോപ്പാൽ: മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ സിനിമയ്ക്ക് മധ്യപ്രദേശ് സർക്കാർ നിരോധനം ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്. ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പബ്ലിക് റിലേഷൻസ് വകുപ്പ് വ്യക്തമാക്കി. ഒരു സിനിമയ്ക്കും നിരോധനം ഏർപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും മാധ്യമങ്ങളോട് പറഞ്ഞു. സിനിമയ്ക്ക് പ്രചാരണം നൽകാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വസ്തുതകൾ തെറ്റായ രീതിയിലാണ് സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതോടെ ജനുവരി 11 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ വാർത്തകളിൽ ഇടംനേടിയിരുന്നു. സിനിമയുടെ ട്രെയിലർ വ്യാഴാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സർക്കാർ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. മധ്യപ്രദേശ് സർക്കാർ അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വ്യക്തമാക്കി. ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കുന്ന സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചില പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് കോൺഗ്രസിന് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടിവന്നത്. മഹാരാഷ്ട്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും വിമർശം ഉന്നയിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കത്തയച്ചിരുന്നു. ബി.ജെ.പി നടത്തുന്ന പ്രചാരണമാണ് ചിത്രത്തിന് പിന്നിലെന്നും മോദി സർക്കാരിന്റെ തെറ്റായ നീക്കങ്ങളെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കില്ലെന്നും സുർജേവാല വ്യക്തമാക്കി. Read more - ആക്സിഡന്റൽ പ്രൈം മിനിസ്റ്റർക്കെതിരെ കോൺഗ്രസ് Content Highlights:The Accidental Prime Minister, Madhya Pradesh, Congress


from mathrubhumi.latestnews.rssfeed http://bit.ly/2QaGoaJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages