കോഴിക്കോട്: കോഴിക്കോട്ടെ വനിതാ മതിൽ പിരിവ് സംബന്ധിച്ച വിവരം മാധ്യമങ്ങൾക്ക് നൽകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവിനു നേരെ കയ്യേറ്റം. ഉള്ള്യേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീർ നളന്ദയ്ക്കു നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കയ്യേറ്റമുണ്ടായത്. ഇയാൾ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കയ്യേറ്റം ചെയ്തത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. വനിതാ മതിലിന് പെൻഷൻ കാരിൽ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന വാർത്ത മാതൃഭൂമി ന്യൂ സായിരുന്നു പുറത്ത് കൊണ്ട് വന്നത്. വികലാംഗ പെൻഷൻകാരിൽ നിന്നടക്കം ഉള്യേരിക്കടുത്ത നൊച്ചാട്ടിലെ മൂന്ന് പേരുടെ പെൻഷൻ തുകയിൽ നിന്നായിരുന്നു വനിതാ മതിലിന് പണപ്പിരിവ് നടത്തിയത്. സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖ് അപലപിച്ചു. content highlights: women wall ,unauthorised money collection ,youth congress activist beaten up
from mathrubhumi.latestnews.rssfeed http://bit.ly/2LBvkT4
via
IFTTT
No comments:
Post a Comment