തിരുവനന്തപുരം: ശബരിമല യുവതിപ്രവേശം സംബന്ധിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനകളെ പരസ്യമായി തള്ളി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.ചന്ദ്രൻപിള്ള. ദേവസ്വം മന്ത്രി പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത ഇടതുമുന്നണിക്കില്ലെന്ന് ചന്ദ്രൻ പിള്ള പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ പ്രൈം ടൈം ചർച്ചയിലായിരുന്നു ചന്ദ്രൻ പിള്ളയുടെ പരാമർശം. ആക്ടിവിസ്റ്റുകൾക്കൊന്നും ശബരിമലയിൽ പോകാൻ പാടില്ലെന്ന് പറയുന്നതിൽ കാര്യമെന്തുണ്ടെന്ന് ചന്ദ്രൻപിള്ള ചോദിച്ചു. ശബരിമലയിൽ നിരീശ്വരവാദികൾക്ക് പോകാൻ കഴിയില്ലെന്ന് ആർക്ക് പറയാൻ കഴിയും. ദേവസ്വം മന്ത്രിയുടെ പ്രസ്താവനകൾ എല്ലാം അതേപോലെ ഏറ്റുവാങ്ങാൻ ഇടതുപക്ഷമുന്നണിക്ക് ചിലപ്പോൾ കഴിഞ്ഞില്ലെന്ന് വരും. മന്ത്രി സമ്മർദ്ദത്തിന്റെ പുറത്ത് പറഞ്ഞത് ശരിയായ ആശയ അടിത്തറയിൽ നിന്നുകൊണ്ടാകണമെന്നില്ല. അതുകൊണ്ട് അടിസ്ഥാന ഇടതുപക്ഷനിലപാടുകൾക്ക് മാറ്റം വരില്ല. മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യത മുന്നണിക്കില്ല. ശബരിമലയിലേക്ക് സ്ത്രീകൾ വരാൻ പാടില്ലെന്ന് പറയുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്നും ചന്ദ്രൻപിള്ള പറഞ്ഞു. content highlights:sabarimala women entry, kadakampally surendran, k.chandranpillai
from mathrubhumi.latestnews.rssfeed http://bit.ly/2Q8nH7n
via
IFTTT
No comments:
Post a Comment