കോഴിക്കോട്: ബാറിന് സമീപം യുവാവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചമല്‍ കേളന്‍മൂല സ്വദേശി സുഭാഷിനെയാണ് രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.
താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്താണ് സുഭാഷിനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പൊലീസും, നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബാറിന്റെ മുന്‍ഭാഗത്ത് റോഡില്‍ രക്തക്കറ കണ്ടെത്തി.
സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ സംഭവത്തില്‍ കുറിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2zQ4F08
via IFTTT
No comments:
Post a Comment