ഗുര്‍ഗാവ്: എല്‍കെജി ക്ലാസില്‍ ബഹളം വെച്ച കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ പിരിച്ചുവിട്ടു. ക്ലാസ് മുറിയില്‍ ശബ്ദമുണ്ടാക്കിയെന്നാരോപിച്ചാണ് ഇവര്‍ കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചത്.
ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലെ എല്‍കെജി കുട്ടികളോടാണ് അധ്യപിക ക്രൂരമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ക്ലാസിലിരുന്ന് ബഹളം വെക്കുന്ന കുട്ടികളുടെ വായില്‍ അധ്യാപിക സെല്ലോടേപ്പ് ഒട്ടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ വ്യക്തമായി കാണാം. നാല് വയസ്സായ ഒരു ആണ്‍ കുട്ടിയോടും പെണ്‍കുട്ടിയോടുമാണ് അധ്യാപിക ഇത്തരത്തില്‍ പെരുമാറിയത്.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ മാനേജുമെന്റിന് പരാതി നല്‍കുകയും തല്‍ക്ഷണം അധ്യാപികയെ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. അതേസമയം ഈ കുട്ടികള്‍ സ്ഥിരം ക്ലാസില്‍ ബഹളമുണ്ടാക്കുമെന്നും ചില സമയങ്ങളില്‍ മേശം വാക്കുകള്‍ പറയുമെന്നും സഹികെട്ടാണ് വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചതെന്നുമായിരുന്നു അധ്യാപികയുടെ വാദം.
from mangalam.com https://ift.tt/2PrBo0O
via IFTTT
No comments:
Post a Comment