photo: facebook/sibysamthottathil പത്തനംതിട്ട: ശബരിമല വിഷയത്തിൽ സമരം തുടരുന്നതിനിടെ യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ രാജിവെച്ചു. വെള്ളിയാഴ്ച പത്രസമ്മേളനത്തിലൂടെയാണ് രാജിവിവരം പ്രഖ്യാപിച്ചത്. ഇനി സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് താത്പര്യമെന്ന് അദ്ദേഹം പറഞ്ഞു. ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ബി.ജെ.പി.ക്ക്. ന്യൂനപക്ഷങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി വിലപേശുകയാണ്. അനാഥാലയങ്ങളുടെ എഫ്.സി.ആർ.എ. അക്കൗണ്ടുകൾ റദ്ദാക്കി. എന്നാൽ ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ അക്കൗണ്ട് നിലനിർത്തുകയും ചെയ്തു. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ടു മണ്ഡലങ്ങളിൽ വിജയം നേടാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഇതിനായി മതാടിസ്ഥാനത്തിൽ രഹസ്യ സർവേ തുടങ്ങി. സംസ്ഥാനത്ത് ബി.ജെ.പി.യിൽ വിവിധ ഗ്രൂപ്പുകളുണ്ട്. ബി.ജെ.പി. നേതാക്കൾക്ക് വേണ്ടി കേരളത്തിലെ ക്രൈസ്തവമേലധ്യക്ഷൻമാർ വാതിലുകൾ തുറന്നിടുമ്പോൾ ഉത്തരേന്ത്യയിൽ സഭകളും വൈദികരും അനുഭവിക്കുന്ന പീഡനങ്ങൾ ഓർക്കണം. തനിക്കെതിരെ യുവമോർച്ചയിലെ ചിലർ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇവർക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയെന്നും സിബി സാം പറഞ്ഞു. ശബരിമല വിഷയത്തിൽ പ്രത്യക്ഷസമരത്തിൽ ബി.ജെ.പി.യും യുവമോർച്ചയും നിൽക്കുമ്പോൾ ശബരിമലയുൾപ്പെടുന്ന ജില്ലയിലെ പ്രധാന ഭാരവാഹികളിലൊരാൾ സി.പി.എമ്മിലേക്ക് ചേക്കേറുന്നത് പാർട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിൽ വരാനിരിക്കെയാണ് യുവമോർച്ച ജില്ലാ അധ്യക്ഷനെ ഒപ്പംകൂട്ടി സി.പി.എമ്മിന്റെ നാടകീയ നീക്കം. രാജിക്ക് പ്രസക്തിയില്ല സിബി സാമിന്റെ രാജിക്ക് യാതൊരു പ്രസക്തിയുമില്ല. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു വർഷം മുമ്പ് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ്. ഇതിനുശേഷം ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഇയാളുടെ രാജി ബി.ജെ.പി.യും യുവമോർച്ചയും ഏറ്റെടുത്ത് നടത്തുന്ന സമരങ്ങളെ ബാധിക്കില്ല. -അശോകൻ കുളനട, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് Content Highlights: Set back for Yuvamorcha, Siby Sam thottathil,
from mathrubhumi.latestnews.rssfeed http://bit.ly/2BxBRcV
via
IFTTT
No comments:
Post a Comment