രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന വിവാദം: അല്‍ക്ക ലാംബയോട് എഎപി രാജി ചോദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന വിവാദം: അല്‍ക്ക ലാംബയോട് എഎപി രാജി ചോദിച്ചു

ന്യൂഡൽഹി: അൽക്ക ലാംബ എം.എൽഎയോട് പാർട്ടിയിൽ നിന്ന് രാജിവെക്കാൻ ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മരണാനന്തരം നൽകിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പാർട്ടി പ്രമേയത്തെ എതിർത്തതിനാണ് രാജി ചോദിച്ചത്. സിഖ് വിരുദ്ധ കലാപം തടയുന്നതിൽ പരാജയപ്പെട്ടതിനാൽ രാജീവ് ഗാന്ധിക്ക് നൽകിയ ഭാരത രത്ന തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുന്ന എഎപിയുടെ പ്രമേയത്തെ പിന്തുണക്കാൻ അൽക്ക തയ്യാറായിരുന്നില്ല.സിഖ് വിരുദ്ധ കലാപത്തെ വംശഹത്യയെന്നാണ് പ്രമേയത്തിൽ വിശേഷിപ്പിച്ചത്. സഭയിൽ ആദ്യം വച്ച പ്രമേയത്തിൽ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎൽഎ സോമനാഥ് ഭാരതി നൽകിയ കുറിപ്പ് മറ്റൊരു എംഎൽഎയായ ജർണെയ്ൽ സിങ് ഭേദഗതിയായി വായിക്കുകയായിരുന്നുവെന്നുമാണ് എഎപി നൽകുന്ന വിശദീകരണം. ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നാരോപിച്ചാണ് അൽക്ക ലാംബയുടെ രാജി ആവശ്യപ്പെട്ടത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ രാജി ചോദിച്ചതായി സ്ഥിരീകരിച്ച അൽക്കഉടൻ രാജിക്കത്ത് നൽകുമെന്ന് അറിയിച്ചു. വെള്ളിയാഴ്ചയാണ് പ്രമേയം ഡൽഹി നിയസഭ പാസാക്കിയത്. എഎപി എം.എൽ.എ ജെർണയിൽ സിങ് അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. പ്രമേയത്തെ പിന്തുണക്കാൻ കനത്ത സമ്മർദമുണ്ടെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. പ്രമേയം പാസാക്കിയ യോഗത്തിൽ നിന്ന് അവർ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ എന്ത് പ്രത്യാഘാതം വന്നാലും നേരിടാൻ തയ്യാറാണെന്ന് അൽക്ക ലാംബ പ്രതികരിച്ചതിന് പിന്നാലെയാണ് അവരോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അൽക്ക 2014ലാണ് കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നത്. ചാന്ദ്നി ചൗക്ക് മണ്ഡലത്തെയാണ് അവർ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. Content Highlights:Alka Lamba Asked To Quit, AAP In Row Over Rajiv Gandhi Resolution, AAP, kejriwal


from mathrubhumi.latestnews.rssfeed http://bit.ly/2BB3hP5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages